Flash News

പത്തനംതിട്ടയില്‍ പാറക്കുളത്തില്‍ വീണ് വിദ്യാര്‍ഥി മരിച്ചു

പത്തനംതിട്ടയില്‍ പാറക്കുളത്തില്‍ വീണ് വിദ്യാര്‍ഥി മരിച്ചു
X


പത്തനംതിട്ട: പൂക്കോട് പട്ടന്‍തറ പാറക്കുളത്തില്‍ വീണ് വിദ്യാര്‍ഥി മരിച്ചു. പത്തനംതിട്ട ടൗണ്‍ സ്വദേശി റഫീഖ് (17) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. സെല്‍ഫിയെടുക്കുന്നതിനിടെ വീണതാണെന്നാണ് കരുതുന്നത്. റഫീഖിനൊപ്പം ഒരു കൂട്ടുകാരനും ഉണ്ടായിരുന്നതായി പറയുന്നു. പത്തനംതിട്ട സെന്റ്‌മേരീസ് സ്‌കൂളിന് സമീപം പട്ടംകുളത്ത് വീട്ടില്‍ റഹിം-ഷംല ദമ്പതികളുടെ മകനാണ് റഫീഖ്. സഹോദരി:മൊബീന. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍.
Next Story

RELATED STORIES

Share it