Idukki local

പതിനൊന്നുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍



നെടുങ്കണ്ടം: ഭാര്യാ സഹോദരിയായ 11കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി. എഴുകുംവയല്‍ കോടാലിക്കവലയില്‍ എട്ടാനിയില്‍ വീട്ടില്‍ കിഷോര്‍ (21) ആണ് നെടുങ്കണ്ടം പോലിസിന്റെ പിടിയിലായത്. സ്‌കൂളില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നെടുങ്കണ്ടം പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. വളരെ നാളുകളായി കിഷോറും പീഡനത്തിനിരയായ കുട്ടിയുടെ സഹോദരിയായ കൗമാരക്കാരിയും ഒന്നിച്ച് താമസിച്ച് വരികയായിരുന്നു. കൗമാരക്കാരിക്ക് 18 വയസ്സും പ്രതിക്ക് 21 വയസ്സും പൂര്‍ത്തിയാകാത്തതിനാല്‍ നിയമപരമായി ഇവര്‍ വിവാഹിതരായിട്ടില്ല. കിഷോറിന്റെ വീട്ടിലാണ് കുറച്ച് നാളുകളായി പീഡനത്തിനിരയായ കുട്ടി താമസിച്ചിരുന്നത്. രണ്ടാഴ്ച മുമ്പാണ് പീഡനത്തിന് ആസ്പദമായ സംഭവം നടക്കുന്നത്. ഭാര്യ വീട്ടിലില്ലായിരുന്ന സമയം കിഷോര്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് കുട്ടിയുടെ മൊഴി. പ്രതിയെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നെടുങ്കണ്ടം സി.ഐ റെജി എം കുന്നിപ്പറമ്പന്റെ നേതൃത്വത്തിലാണ് പ്രിതിയെ പിടികൂടിയത്.
Next Story

RELATED STORIES

Share it