Flash News

പതിനൊന്നുകാരിയെ അമ്മ ചട്ടുകം ചൂടാക്കി പൊള്ളിച്ചു

പതിനൊന്നുകാരിയെ അമ്മ ചട്ടുകം ചൂടാക്കി പൊള്ളിച്ചു
X


തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ പതിനൊന്നുവയസുകാരിയായ മകളെ അമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതായി പരാതി.നെയ്യാര്‍ ഡാം പൂച്ചപ്പാറയില്‍ ഷിബുവിന്റെ മകള്‍
ഷിമിക്കാണ് പൊള്ളലേറ്റത്. ഷിമിയുടെ അമ്മ സരിത കുട്ടിയെ ചട്ടുകം ചൂടാക്കി പൊള്ളിക്കുകയും തുടര്‍ന്ന് മുറിയിലടക്കുകയും ചെയ്തതായാണ് പരാതി. വിവരമറിഞ്ഞെത്തിയ പഞ്ചായത്തംഗവും അയല്‍വാസികളും ചേര്‍ന്ന് മുറിയുടെ പൂട്ട് തുറന്നാണ് കുട്ടിയെ പുറത്തെത്തിച്ചത്. കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചായത്തംഗത്തിന്റെ പരാതിയില്‍ അമ്മക്കെതിരെ പോലീസ് കേസെടുത്തു.
Next Story

RELATED STORIES

Share it