kozhikode local

പതിനാല് ജില്ലകളേയും ഇഎസ്‌ഐ പരിധിയില്‍പ്പെടുത്തി : 728 വില്ലേജുകളിലെ തൊഴിലാളികള്‍ക്ക് ആനുകൂല്യം ലഭിക്കും



വടകര: കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ വിജ്ഞാനപ്രകാരം സംസ്ഥാനത്തെ 14 ജില്ലകളെയും ഇഎസ്‌ഐ നിയമനത്തിന്റെ പരിധിയില്‍പ്പെടുത്തിയതായി ബ്രാഞ്ച് മാനേജര്‍ അറിയിച്ചു. ഈ വിജ്ഞാപനത്തിലൂടെ ഇതുവരെ ഇഎസ്‌ഐ സ്‌കീം ബാധകമായിട്ടില്ലാത്ത എല്ലാ വില്ലേജുകളിലും ഈ മാസം ഒന്നു മുതല്‍ നിയമം പ്രാബല്യത്തിലായി. ഇതോടെ സംസ്ഥാനത്ത് ശേഷിക്കുന്ന 728 വില്ലേജുകളില്‍പ്പെടുന്ന തൊഴില്‍ മേഖലയിലെ തൊഴിലാളികള്‍ക്കു കൂടി ഇഎസ്‌ഐ ആനുകൂല്യത്തിന് അര്‍ഹത ലഭിക്കും. പത്തോ അതിലധികമോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും കടകള്‍, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍, പാരലല്‍ കോളജുകള്‍, ആശുപത്രികള്‍ എന്നീ സ്ഥാപനങ്ങളുടെയും ഉടമകള്‍ അവരുടെ സ്ഥാപനത്തെയും തൊഴിലാളികളെയും ഉടനെ തന്നെ ഇഎസ്‌ഐ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യണം.വടകര ഏരിയയില്‍ ഇപ്പോള്‍ നിലവിലില്ലാത്തതും ഈ മാസം ഒന്നു മുതല്‍ നിലവില്‍ വന്നിരിക്കുന്നതുമായ സ്ഥലങ്ങളായ നാദാപുരം, കക്കട്ട്, കല്ലാച്ചി, കുറ്റിയാടി, തൊട്ടില്‍പാലം, വിലങ്ങാട്, വാണിമേല്‍, പേരാമ്പ്ര, മേപ്പയ്യൂര്‍, തിക്കോടി, നന്തി എന്നീ സ്ഥലങ്ങളിലെ എല്ലാ സ്ഥാപനങ്ങളും ഇതിന്റെ പരിധിയില്‍ വന്നിരിക്കയാണ്. ഈ പ്രദേശങ്ങളിലെ മുഴുവന്‍ സ്ഥാപനങ്ങളും ഉടന്‍ തന്നെ ഇഎസ്‌ഐ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് തൊഴിലാളികള്‍ക്ക് ഇഎസ്‌ഐ മുഖേനയുള്ള ചികില്‍സാനുകൂല്യവും സാമ്പത്തികാനുകൂല്യവും ഉറപ്പുവരുത്തേണ്ടതാണെന്ന് അറിയിപ്പില്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് മേഖലാ ഓഫിസുമായോ വടകര ബ്രാഞ്ച് ഓഫിസുമായോ ബന്ധപ്പെടണം.
Next Story

RELATED STORIES

Share it