Idukki local

പതിനാലുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍



കാഞ്ഞാര്‍: പതിനാലുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ബന്ധു അറസ്റ്റില്‍. മലങ്കര സ്വദേശി അജി (37) ആണ് ഇന്നലെ അറസ്റ്റിലായത്. ഒമ്പതാം ക്ലാസുകാരിയായ പെണ്‍കുട്ടി തൊടുപുഴയിലെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആശുപത്രി അധികൃതര്‍ വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയും മുട്ടം പോലിസ് കേസെടുക്കുകയും ആയിരുന്നു. തുടര്‍ന്ന് കുളമാവിലെ വനിത എസ്‌ഐ പെണ്‍കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലിസ് കേസ് രജിസ്റ്റ് ചെയ്തു. കാഞ്ഞാര്‍ സിഐ മാത്യു ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്. രാത്രിയോടെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it