Kollam Local

പതിനാറുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍—



പാരിപ്പള്ളി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെയും സുഹൃത്തിനേയും പാരിപ്പള്ളി പോലിസ് പിടികൂടി. കല്ലുവാതുക്കല്‍ വിലവൂര്‍കോണം മണ്ണയം ചരുവിളവീട്ടില്‍ സോണി(32), സുഹൃത്ത് കുളമട എരുമേലി വെള്ളാപ്പള്ളില്‍ വീട്ടില്‍ രതീഷ്(30) എന്നിവരാണ് അറസ്റ്റിലായത്. കല്ലുവാതുക്കല്‍ സ്വദേശിയായ യുവതിയെയും കൂട്ടി സോണി ഒരാഴ്ചയോളം എരുമേലിയില്‍ തങ്ങിയാണ് പീഡിപ്പിച്ചത്. എരുമേലിയില്‍ ഒളിവില്‍ തങ്ങാന്‍ സഹായം ചെയ്തതിനാണ് രതീഷ് പിടിയിലായത്. പെണ്‍കുട്ടിയെ കാണാതായതായി മാതാവിന്റെ പരാതിയെ തുടര്‍ന്ന് പരവൂര്‍ സിഐ ഷെരീഫിന്റെ നേതൃത്വത്തില്‍ പാരിപ്പള്ളി എസ്‌ഐ രാജേഷ്, സിപിഒ സാബുലാല്‍,സിപിഒ ജയിന്‍, വനിതാ സിപിഒ ബിന്ദു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. ഇരുവരെയും പരവൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it