Kollam Local

പതിനഞ്ചുകാരിയെ പീഡിപ്പിച്ച െ്രെഡവര്‍ അറസ്റ്റില്‍

പത്തനാപുരം: പതിനഞ്ചുകാരിയെ പീഡിപ്പിച്ച െ്രെഡവറെ പോലിസ് പിടികൂടി.
ആവണീശ്വരം ഗ്രേസ് വില്ലയില്‍ പ്രിന്‍സ് അലക്‌സാണ്ടര്‍(20) ആണ് കുന്നിക്കോട് പോലിസിന്റെ പിടിയിലായത്.
ഇയാള്‍ കുന്നിക്കോട് ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലെ െ്രെഡവറാണ്. പോലിസ് പറയുന്നത് ഇങ്ങനെ. യുവാവും അയല്‍ വാസിയായ പെണ്‍കുട്ടിയും തമ്മില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി പ്രണയത്തിലായിരുന്നു.
കഴിഞ്ഞയാഴ്ച മുതല്‍ പെണ്‍കുട്ടിയെ കാണാതായെന്ന് കാട്ടി പിതാവ് പോലിസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് യുവാവിന്റെ പട്ടാഴിയിലുളള ബന്ധു വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് പോലിസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡനവിവരം പുറത്തായത്. പിടിയിലായ പ്രിന്‍സിനെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പത്തനാപുരം സിഐ ആര്‍ ബൈജു കുമാര്‍, കുന്നിക്കോട് എസ്‌ഐ ഷൈന്‍ എന്നിവരുടെ നേത്വത്ത്വത്തിലുളളള സംഘമാണ് പ്രതിയെ പിടികൂടിയത്.
Next Story

RELATED STORIES

Share it