malappuram local

പണിമുടക്ക്: മഞ്ചേരി നിശ്ചലം

മഞ്ചേരി: സ്ഥിരം തൊഴില്‍ ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി നടന്ന പണിമുടക്കു സമരം മഞ്ചേരിയില്‍ പൂര്‍ണം.
ബന്ദിന്റെ പ്രതീതിയുണര്‍ത്തിയ പണിമുടക്കു ദിവസം ജനജീവിതം സ്തംഭിച്ചു. ഓട്ടോ, ടാക്‌സി, സ്വകാര്യ ബസ്, കെഎസ്ആര്‍ടിസി, ചരക്കു വാഹന തൊഴിലാളികളെല്ലാം പണിമുടക്കില്‍ പങ്കെടുത്തു. കട കമ്പോളങ്ങളും പൂര്‍ണമായിത്തന്നെ അടഞ്ഞു കിടന്നു. നിത്യ മാര്‍ക്കറ്റും പ്രവര്‍ത്തിച്ചില്ല. ഇതോടെ നഗരം ഏറെക്കുറെ വിജനമായി.
സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് തടസ്സങ്ങള്‍ ഉണ്ടായിരുന്നില്ല. മഞ്ചേരിയിലെ കോടതികളും മെഡിക്കല്‍ കോളജിലെ ചികില്‍സാ വിഭാഗങ്ങളും അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗവും പതിവു പോലെ പ്രവര്‍ത്തിച്ചു. എന്നാല്‍ രോഗികളുടെ എണ്ണം നന്നെ കുറവായിരുന്നു. പൊതു യാത്രാ സംവിധാനങ്ങളുടെ അഭാവത്താല്‍ രോഗികളെ ആതുരാലയത്തിലെത്തിക്കാനാവാതെ വലഞ്ഞവരും നിരവധിയാണ്. അത്യാഹിത വിഭാഗത്തിലും ഒപിയിലും ഉച്ച വരെ നൂറോളം പേര്‍ മാത്രമാണ് ചികില്‍സക്കെത്തിയത്.
സര്‍ക്കാര്‍ കാര്യാലയങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജീവനക്കാര്‍ ജോലിക്കെത്തി. സ്‌കൂളുകളില്‍ പക്ഷെ കുട്ടികളുടെ ഹാജര്‍ നില പകുതിയില്‍ താഴെ മാത്രമായിരുന്നു. വഴിയോര വാണിഭക്കാരും ഈ പണിമുടക്കു ദിവസം നഗരത്തിലെത്തിയില്ല.
Next Story

RELATED STORIES

Share it