Alappuzha local

പണിമുടക്കില്‍ സര്‍ക്കാര്‍ ഓഫിസുകളും സ്‌കൂളുകളും നിശ്ചലമായി; സാധാരണക്കാര്‍ വലഞ്ഞു

ആലപ്പുഴ: വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തിയ പണിമുടക്കില്‍ ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളുടെയും സ്‌കൂളുകളുടെയും പ്രവര്‍ത്തനം നിലച്ചു. ഇതോടെ സാധാരണക്കാരാണ് ദുരിതത്തിലായത്. വിവിധ ആവശ്യങ്ങള്‍ക്കായി ഓഫിസുകളിലെത്തിയവര്‍ നിരാശരായി മടങ്ങി.
കലക്ടറേറ്റില്‍ ഹാജര്‍ നില നന്നെ കുറവായിരുന്നു. ഡ്യൂട്ടിക്ക് എത്തുന്ന ജീവനക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പു നില്‍കുമെന്ന് കലക്ടര്‍ വ്യക്തമാക്കിയിരുന്നു. പ്രതിഷേധം വകവയ്ക്കാതെ ചിലര്‍ ഡ്യൂട്ടിക്ക് എത്തുകയും ചെയ്തു. കലക്ടറേറ്റിന് മുമ്പില്‍ വിവിധ സംഘടനകള്‍ പ്രതിഷേധവമായി എത്തി.
അഞ്ച് വര്‍ഷതത്വം ഉറപ്പ് വരുത്ത് ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, പ്രതിലോഭകരമായ ശുപാര്‍ശകള്‍ തള്ളിക്കളയുക, തസ്തിക വെട്ടിക്കുറയ്ക്കുന്ന നയം ഉപേക്ഷിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് നടത്തിയത്.
പല ഓഫിസുകളും തുറക്കാന്‍ വൈകി. ചില ഓഫിസുകള്‍ പൂട്ടിതന്നെ കിടക്കുകയും ചെയ്തു. അമ്പലപ്പുഴ വടക്ക്, തകഴി പഞ്ചായത്ത് ഓഫീസുകള്‍ തുറന്നില്ല. ഇവിടങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ നിരവധി പേര്‍ നിരാശരായി മടങ്ങി. മറ്റ് സര്‍ക്കാര്‍ ഓഫിസുകള്‍ എല്ലാം തുറന്നുപ്രവര്‍ത്തിച്ചെങ്കിലും ഹാജര്‍നില തീരെ കുറവായിരുന്നു. ചില സ്‌കൂളുകളിലും അധ്യയനം നടന്നില്ല. അമ്പലപ്പുഴ മണ്ഡലത്തില്‍ 60 ശതമാനത്തോളം ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുത്തു.
ചേര്‍ത്തല താലൂക്കിലെ പല സര്‍ക്കാര്‍ ഓഫിസുകളിലെയും സ്‌കൂളുകളിലെയും പ്രവര്‍ത്തനം നിശ്ചലമായി. അഞ്ച് വര്‍ഷതത്വം ഉറപ്പ് വരുത്ത് പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാരും അധ്യാപകരും നഗരത്തില്‍ പ്രകടനം നടത്തി. താലൂക്ക് ഓഫിസിന് മുന്നില്‍ ആക്ഷന്‍ കൗണ്‍സില്‍ നേതാവ് കെ പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it