പണിമുടക്കില്‍ ജനജീവിതം സ്തംഭിച്ചു

ശ്രീനഗര്‍: പത്രപ്രവര്‍ത്തകന്‍ ഷുജഅത്ത് ബുഖാരിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കശ്മീരി സംഘടനകളടങ്ങിയ സംയുക്ത ചെറുത്തുനില്‍പ് നേതൃത്വം (ജെആര്‍എല്‍) ആഹ്വാനം ചെയ്ത പണിമുടക്ക് കശ്മീര്‍ താഴ്‌വരയില്‍ ജനജീവിതം സ്തംഭിപ്പിച്ചു. ശ്രീനഗറില്‍ മിക്ക കടകളും പെട്രോള്‍ പമ്പുകളും മറ്റു വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. പൊതുവാഹനങ്ങളും കാര്യമായി നിരത്തിലിറങ്ങിയില്ല. എന്നാല്‍ സ്വകാര്യ കാറുകളും ഓട്ടോറിക്ഷകളും ഓടി. കശ്മീരിലെ മറ്റ് ജില്ലാ ആസ്ഥാനങ്ങളില്‍ നിന്ന് ഇത്തരം റിപോര്‍ട്ടുകളാണ് ലഭിച്ചതെന്നു പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബുഖാരിയുടെ കൊലപാതകത്തില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്നു ജെആര്‍എല്‍ ആവശ്യപ്പെട്ടു. അതിനിടെ ജെകെഎല്‍എഫ് നേതാവ് യാസിന്‍ മാലിക്കിനെ പോലിസ് കസ്റ്റഡിയിലെടുത്തു.
ഹുര്‍രിയത്ത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ മീര്‍വായിസ് ഉമര്‍ ഫാറൂഖിനെ വീട്ടുതടങ്കലിലുമാക്കി. പ്രതിഷേധ പ്രകടനങ്ങള്‍ക്കു നേതൃത്വം വഹിക്കുന്നത് തടയാനാണ് ഇവര്‍ക്കെതിരേ നടപടി സ്വീകരിച്ചതെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it