Idukki local

പണിക്കിടെ ലൈന്‍മാന് ഷോക്കേറ്റ സംഭവം ; സബ് എന്‍ജിനീയറെ സസ്‌പെന്‍ഡ് ചെയ്തു



പീരുമേട്: ഇലവന്‍ കെ.വി വൈദ്യുതി ലൈനില്‍ അറ്റകുറ്റപണികള്‍ നടത്തുന്നതിനിടെ ഷോക്കേറ്റ് ലൈന്‍മാന്  ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ സബ് എന്‍ജിനീയറെ സസ്‌പെ ന്റ് ചെയ്തു.പീരുമേട് സെക്ഷനിലെ സബ് എന്‍ജിനിയര്‍ കെ ശേഖറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.വാഗമണ്‍ പുള്ളിക്കാനത്ത് അറ്റകുറ്റപ്പണിക്കിടെയാണ്  എറണാകുളം സ്വദേശി എല്‍ദോ (25)യക്കാണ് പൊള്ളലേറ്റത്. ലൈനില്‍ നിന്നും ഷോക്കേറ്റ് ഗുരുതരമായി പൊള്ളലേറ്റ എറണാകുളത്തേ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ബുധനാഴ്ച പക ല്‍ പതിനൊന്നു മണിയോടെയാണ് അപകടമുണ്ടായത്. വാഗമണ്‍ പുള്ളിക്കാനം ഭാഗത്ത് ഇലവണ്‍ കെവി ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടന്നു വരികയായിരുന്നു. ഇതിനിടെ ലൈനില്‍ വൈദ്യുതി പ്രവഹിച്ചതാണ് ഷോക്കേല്‍ക്കാന്‍ കാരണമായത്. വയറിനും കാലിനും കൈക്കും സാരമായി പൊള്ളലേറ്റ എല്‍ദോയുടെ കൈ ഞരമ്പിനും പരിക്കേറ്റു.എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികില്‍സയിലാണ് ഇദ്ദേഹം. വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനു ശേഷം അറ്റകുറ്റപണികള്‍ നടന്ന ലൈനില്‍ വൈദ്യുതി പ്രവഹിച്ചത് ദുരുഹമാണ്. ഇതിനെ കുറിച്ചുള്ള അന്വേഷണം നടന്നുവരുന്നതിനിടെയാണ് എന്‍ജിനീയറെ സസ്‌പെന്റ് ചെയ്തത്.
Next Story

RELATED STORIES

Share it