Flash News

പണാപഹരണ കേസില്‍ മലയാളിയെ വെറുതെ വിട്ടു

ദുബയ്: കമ്പനിയുടമ ഫയല്‍ ചെയ്ത ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട ഫിനാന്‍ഷ്യല്‍ കണ്‍ട്രോളറെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി ഷാര്‍ജ അപ്പീല്‍ കോടതി വെറുതെ വിട്ടു.

ഷാര്‍ജയിലെ ഒരു ഷിപ് മെയിന്റനന്‍സ് ആന്റ് എഞ്ചിനീയറിംഗ് സര്‍വീസ് കമ്പനിയില്‍ 26 വര്‍ഷമായി സാമ്പത്തിക കാര്യങ്ങളുടെ മേധാവിയായി ജോലി ചെയ്തു വരികയായിരുന്ന മലയാളി ഉദ്യോഗസ്ഥനെതിരെയാണ് എട്ട് മില്യന്‍ ദിര്‍ഹം മൂന്നു വര്‍ഷത്തിനുള്ളില്‍ അപഹരിച്ചുവെന്നാരോപിച്ച് പോലീസ് കേസ് ഫയല്‍ ചെയ്തത്.
പോലീസ് മൊഴിയെടുത്ത ശേഷം ജാമ്യം നല്‍കുകയും തുടര്‍ന്ന് കേസ് പബ്‌ളിക് പ്രോസിക്യൂഷനിലേക്കും കോടതിയിലേക്കും അയക്കുകയുമായിരുന്നു. ഈ കേസില്‍ കോടതി ഓഡിറ്റിംഗ് വിദഗ്ധനെ കൊണ്ട് പരാതിയില്‍ ആരോപിച്ച കാര്യങ്ങള്‍ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിപ്പിക്കാന്‍ ഉത്തരവിട്ടു. ഇത് പ്രകാരം ഒരു വിദഗ്ധന്‍ കമ്പനിയുടെയും തൊഴിലാളിയുടെയും കൈവശമുള്ള എല്ലാ രേഖകളും പരിശോധിക്കുകയും റിപ്പോര്‍ട്ട് കോടതി മുമ്പാകെ സമര്‍പ്പിക്കുകയും ചെയ്തു.

റിപ്പോര്‍ട്ടില്‍ പണാപഹരണം നടന്നതായി കണ്ടെത്തിയെങ്കിലും അക്കൗണ്ടിംഗ് നടത്തിയ രീതിയില്‍ ക്രമക്കേടുകളുണ്ടെന്ന് മാത്രമാണ് വിദഗ്ധന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. എല്ലാ വര്‍ഷവും കൃത്യമായി ഓഡിറ്റിംഗ് നടത്തി കമ്പനി മാനേജര്‍മാര്‍ അംഗീകരിച്ച റിപ്പോര്‍ട്ട് പണാപഹരണം നടന്ന കാലയളവായ 2010, 2011, 2012 വര്‍ഷങ്ങളില്‍ ഉണ്ടായിരുന്നത.് തൊഴിലാളിക്ക് വേണ്ടി ഹാജരായ ദുബയിലെ സീനിയര്‍ ലീഗല്‍ കണ്‍സള്‍ട്ടന്റ് അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി എക്‌സ്പര്‍ട്ട് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കി വിശദീകരണം നല്‍കുകയുണ്ടായി. ഈ രേഖകള്‍ എക്‌സ്പര്‍ട്ട് കമ്മിററി അംഗീകരിച്ചു കൊണ്ടാണ് പണാപഹരണം നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന നിലയില്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.

Next Story

RELATED STORIES

Share it