പണമുള്ളവര്‍ക്ക് ബിജെപിയില്‍ കയറിപ്പറ്റാമെന്ന് താക്കറെ

മുംബൈ: ബിജെപിക്കെതിരേ രൂക്ഷവിമര്‍ശനവുമായി വീണ്ടും ശിവസേന രംഗത്ത്. പണമുള്ള ആര്‍ക്ക് വേണമെങ്കിലും ബിജെപിയില്‍ കയറിപ്പറ്റാമെന്നും പാര്‍ട്ടിയില്‍ ആദര്‍ശങ്ങളൊന്നും തന്നെ ശേഷിക്കുന്നില്ലെന്നും ശിവസേനാ നേതാവ് ഉദ്ദവ് താക്കറെ. കാവി പാര്‍ട്ടി ഇപ്പോള്‍ നിറം മങ്ങിയിട്ടുണ്ടെന്നും താക്കറെ പറഞ്ഞു.
കാവിക്കൊടിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്ക് ഇപ്പോള്‍ കാവിയുടെ ആദര്‍ശങ്ങളൊന്നുമില്ലെന്നും നിങ്ങളുടെ പണസഞ്ചി കാണിച്ചാല്‍ ബിജെപിയില്‍ ഏത് സ്ഥാനം വേണമെങ്കിലും ലഭിക്കുമെന്നും എന്റെ കൂടെയുള്ള സത്യസന്ധരായ ആളുകളാണ് എന്റെ സമ്പത്തെന്നുമാണ് താക്കറെ പറഞ്ഞത്. മെയ് 28ന് നടക്കാനിരിക്കുന്ന പാല്‍ഗര്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ശിവസേനാ സ്ഥാനാര്‍ത്തിയായ ശ്രിനിവാസ് വാങ്കെയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു താക്കറെ.
Next Story

RELATED STORIES

Share it