Flash News

പണത്തിന് വേണ്ടി പന്ത്രണ്ടുവയസുകാരന്‍ അമ്മയുടെ കഴുത്തറുത്ത് കൊന്നു

പണത്തിന് വേണ്ടി പന്ത്രണ്ടുവയസുകാരന്‍ അമ്മയുടെ കഴുത്തറുത്ത് കൊന്നു
X


ഹൈദരാബാദ്: പണത്തിന് വേണ്ടി പന്ത്രണ്ടുവയസുകാരന്‍ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. തെലുങ്കാന മംഗള്‍ഹട്ടിയില്‍ താമസിക്കുന്ന രേണുക(40)ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ പത്ത് വര്‍ഷമായി കുപ്പിയും പാട്ടയും പെറുക്കി വിറ്റാണ് രേണുകയും മകനും ജീവിച്ചിരുന്നത്. മകന് കിട്ടുന്ന പണം രേണുക ആവശ്യപ്പെടുമായിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വാക്ക്തര്‍ക്കമുണ്ടാകുക പതിവായിരുന്നു. ശനിയാഴ്ച ജോലി കഴിഞ്ഞ് വീട്ടിലെത്തിയ മകനോട് രേണുക പണം ആവശ്യപ്പെട്ടു. പണം നല്‍കാന്‍ തയ്യാറാകാതിരുന്ന മകനുമായി രേണുക തര്‍ക്കത്തിലായി. ഇതിനിടയില്‍ അടുക്കളയിലിരുന്ന കത്തിയെടുത്ത് മകന്‍ രേണുകയുടെ കഴുത്തറുക്കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതി ഒളിവിലാണ്.
Next Story

RELATED STORIES

Share it