പണക്കൊഴുപ്പും വര്‍ഗീയതയും ഉപയോഗിച്ച തിരഞ്ഞെടുപ്പ്: മഅ്ദനി

തിരുവനന്തപുരം: അധികാരം കീഴടയ്ക്കാന്‍ വന്‍തോതില്‍ പണക്കൊഴുപ്പ് പ്രകടിപ്പിക്കുകയും വര്‍ഗീയതയെ ഉപയോഗിക്കുകയും ചെയ്ത തിരഞ്ഞെടുപ്പാണ് ഇപ്രാവശ്യം കേരളത്തില്‍ നടക്കുന്നതെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി.
താനുള്‍െപ്പടെ അസംഖ്യം നിരപരാധികള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഭരണകൂട ഭീകരതയും നീതിനിഷേധവും മനുഷ്യാവകാശ ലംഘനവും സാധാരണ ജനങ്ങള്‍ക്കിടയില്‍ ശക്തമായ രീതിയില്‍ ചര്‍ച്ചയാക്കിയാണ് പിഡിപി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. മല്‍സരിക്കുന്ന 61 മണ്ഡലങ്ങളിലും നീതിക്കുവേണ്ടി നിലകൊള്ളുന്ന മുഴുവനാളുകളുടെയും പിന്തുണയോടെ പിഡിപി ശക്തമായ മുന്നേറ്റം നടത്തും. മറ്റ് മണ്ഡലങ്ങളില്‍ അഴിമതിരഹിതരും ഫാഷിസ്റ്റ്‌വിരുദ്ധ മനോഭാവമുള്ളവരും സദാചാരമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരുമായ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യും.
തന്റെ മേല്‍ യുഎപിഎ ചുമത്തി കള്ളക്കേസില്‍ കുടുക്കുകയും അകാരണമായി വിചാരണ നീട്ടിക്കൊണ്ടുപോവുകയും ചെയ്യുമ്പോള്‍ ഇതിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ചവരെയും ദലിത് പിന്നാക്ക ന്യൂനപക്ഷ പ്രശ്‌നങ്ങളില്‍ ഇടപെട്ടവരെയും തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സഹായിക്കുമെന്നും മഅ്ദനി പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it