Flash News

പണം നല്‍കിയ കേസില്‍ കുറ്റപത്രം ലഭിച്ചവരെ അയോഗ്യരാക്കണമെന്ന് തിര. കമ്മീഷന്‍



ന്യൂഡല്‍ഹി: വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച സ്ഥാനാര്‍ഥികളെ അയോഗ്യരാക്കാന്‍ നിയമ ഭേദഗതി കൊണ്ടുവരണമെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഉപതിരഞ്ഞെടുപ്പ് മാറ്റിവച്ചതിനു പിന്നാലെയാണ് കമ്മീഷന്റെ ശുപാര്‍ശ. ഇതിനായി ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര നിയമമന്ത്രാലയത്തിന് കത്തെഴുതാന്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് പേരു വെളിപ്പെടുത്താത്ത ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.വോട്ടര്‍മാരെ പണമുപയോഗിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ കോടതി കുറ്റപത്രം സമര്‍പ്പിച്ചവര്‍ക്ക് അഞ്ചു വര്‍ഷം വരെ ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുന്നതിന് അയോഗ്യത ഏര്‍പ്പെടുത്തുന്ന തരത്തില്‍ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നാണ് കമ്മീഷന്റെ ആവശ്യം. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന ആര്‍കെ നഗര്‍ അസംബ്ലി മണ്ഡലത്തില്‍ ഏപ്രില്‍ 12ന് നടക്കേണ്ടിയിരുന്ന ഉപതിരഞ്ഞെടുപ്പ് വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ റദ്ദാക്കിയിരുന്നു. തിരഞ്ഞെടുപ്പില്‍ പണത്തിന്റെ ശക്തി ഉപയോഗിക്കുന്നതു ദുര്‍ബലമാക്കാന്‍ തിരഞ്ഞെടുപ്പ് നിയമപ്രകാരമുള്ള അധികാരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കണമെന്ന് നേരത്തേ കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പേശീബലം ഉപയോഗിച്ചും പണം ഉപയോഗിച്ചും തിരഞ്ഞെടുപ്പ് നേരിടുന്നതിനെതിരേ തിരഞ്ഞെടുപ്പ് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 324 പ്രകാരം തിരഞ്ഞെടുപ്പു കമ്മീഷന് അതിന്റെ ഭരണഘടനാ അധികാരം ഉപയോഗിക്കാന്‍ സാധിക്കും. പക്ഷേ, ഇത് ഉപയോഗിക്കാന്‍ അധികാരം നല്‍കണം. ഭരണഘടനാപരമായ ഈ അധികാരം ഉപയോഗിക്കാന്‍ മിക്കപ്പോഴും സാധിക്കാറില്ല.
Next Story

RELATED STORIES

Share it