പണം തിരിമറി: ബറ്റാലിയന്‍ ഡിഐജി അന്വേഷിക്കും

തിരുവനന്തപുരം: പത്തനംതിട്ട മൂന്നാം സായുധ ബറ്റാലിയനില്‍ സ്മാര്‍ട്ട് കാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട് പണം തിരിമറി നടന്നതായി പോലിസ് ആസ്ഥാനത്തെ ഇന്‍സ്‌പെക്്ഷന്‍ വിഭാഗം കണ്ടെത്തി. 2011 മുതല്‍ 2014 വരെയുള്ള രജിസ്റ്ററുകളും അക്കൗണ്ടുകളും പരിശോധിച്ചാണ് തിരിമറി കണ്ടെത്തിയത്. അന്നത്തെ കമാന്‍ഡന്റ് കെ കെ പ്രേമചന്ദ്രന്‍, അസി. കമാന്‍ഡന്റ് അലക്‌സ് എബ്രഹാം എന്നിവര്‍ പണം ദുരുപയോഗം ചെയ്തതായും ഇവര്‍ക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കണമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. പണം തിരിമറിയെക്കുറിച്ച് സായുധ ബറ്റാലിയന്‍ ഡിഐജി അന്വേഷിക്കാനും രണ്ടുമാസത്തിനകം അന്വേഷണ റിപോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിക്കാനും ആഭ്യന്തരവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി വി നാഗേന്ദ്രന്‍ ഉത്തരവിറക്കി.
Next Story

RELATED STORIES

Share it