പണം തിരികെ നല്‍കാതിരിക്കാന്‍ സ്ത്രീയെ ബന്ധു കൊലപ്പെടുത്തി

കുരുക്ഷേത്ര: വായ്പ വാങ്ങിയ പണം തിരികെ നല്‍കാതിരിക്കാന്‍ സ്ത്രീയെ ബന്ധു കൊലപ്പെടുത്തി. മംഗത്‌റാം തട്ക എന്ന ആളാണ് ബന്ധുവായ ശശിബാല എന്ന സ്ത്രീയെ കൊലപ്പെടുത്തിയത്.
ഇവരുടെ പക്കല്‍നിന്നും അഞ്ചുലക്ഷം രൂപ ഇയാള്‍ കൈപറ്റിയിരുന്നു. സംഭവത്തില്‍ മംഗത്‌റാമിനൊപ്പം മറ്റു രണ്ട്‌പേരും ഉണ്ടായിരുന്നതായും പോലിസ് പറഞ്ഞു. മംഗത്‌റാമിനെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 11നു പണം തിരിച്ചുവാങ്ങാന്‍ വീട്ടില്‍ നിന്നിറങ്ങിയ ശശിബാല പിന്നീട് മടങ്ങിവന്നില്ല.
ഇവരെ പിന്നീട് ഗ്രാമത്തിനു സമീപത്തെ വനമേഖലയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയശേഷം മൃതദേഹം കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it