Blogs

പണം തട്ടിയ സംഭവം: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

തൊടുപുഴ: വസ്തു കച്ചവടത്തിന്റെ മറവില്‍ വിദേശമലയാളികളായ ഡോക്ടര്‍ ദമ്പതികളില്‍ നിന്നു 89 ലക്ഷം തട്ടിയെടുത്ത കേസില്‍ എക്‌സൈസ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ക്കു സസ്‌പെന്‍ഷന്‍.
പൈനാവ് എക്‌സൈസ് ഡിവിഷന്‍ ഓഫിസിലെ പ്രിവന്റീവ് ഓഫിസറായ തൊടുപുഴ തെനംകുന്ന് വാകശ്ശേരിക്കല്‍ ഫ്രാ ന്‍സിസി(53) നെയാണ് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ എന്‍ നെല്‍സണ്‍ സസ്‌പെന്‍ഡ് ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇടുക്കി ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി ഫ്രാന്‍സിസിനെ അറസ്റ്റ് ചെയ്തിരുന്നു. അമേരിക്കയില്‍ ഡോക്ടറായിരുന്ന പരേതനായ ഓണാട്ട് ഇമ്മാനുവേല്‍ എബ്രഹാമിന്റെ ഭാര്യ ആശയുടെ പരാതിയെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it