thrissur local

പഠനോപകരണ വിതരണവും ഉപഹാര സമര്‍പ്പണവും നടത്തി

മതിലകം: യുവജ്വാല ക്ലബ്ബിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് നിര്‍ധനരായ കുട്ടികള്‍ക്ക് പഠനോപകരണ വിതരണവും മതിലകം പ്രദേശത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഉപഹാര സമര്‍പ്പണവും നടത്തി. 35 വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും ആറ് വിദ്യാര്‍ഥികള്‍ക്ക് ഉപഹാരങ്ങളും നല്‍കി. എസ്ഡിപിഐ കൈപ്പമംഗലം മണ്ഡലം സെക്രട്ടറി ഹര്‍ഷദ് മതിലകം ഉപഹാരങ്ങളും പഠനോപകരണങ്ങളും നല്‍കി. ക്ലബ്ബ് അംഗങ്ങളായ താജു, അക്തസ്, പത്താന്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it