malappuram local

പഠനവീട് അധ്യാപകര്‍ക്ക് മാസങ്ങളായി പ്രതിഫലം ലഭിച്ചില്ല

നിലമ്പൂര്‍: നഗരസഭയിലെ പഠനവീട്’ അധ്യാപകര്‍ക്ക് പത്തുമാസമായിട്ടും പ്രതിഫലം കിട്ടിയില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ തുടങ്ങിയ നഗരസഭയുടെ പദ്ധതിയായ പഠനവീട് മാര്‍ച്ചില്‍ അവസാനിക്കുകയാണ്. എന്നാല്‍, പത്തിലേറെ വരുന്ന അധ്യാപകര്‍ക്ക് മാസം തോറും നല്‍കുമെന്ന് പറഞ്ഞ 4000 രൂപവീതമാണ് ഇതുവരെയും കിട്ടാത്തത്. നഗരസഭാ പരിധിയിലെ ആദിവാസി കുട്ടികളുടെ പഠനമികവ് മെച്ചപ്പെടുത്താനാണ് മുന്‍പ് ഒപ്പത്തിനൊപ്പം എന്ന പേരിലറിയപ്പെട്ടിരുന്ന പദ്ധതിക്ക് സമാനമായി പഠനവീട് തുടങ്ങിയത്. കഴിഞ്ഞ ഒരു വര്‍ഷമായി പദ്ധതി കൃത്യമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അതനുസരിച്ച് എല്ലാ ദിവസവും വൈകീട്ട് അഞ്ചുമുതല്‍ ഏഴുവരെ ഇതിനായി ചുമതലപ്പെടുത്തിയ അധ്യാപകര്‍ ആദിവാസി കോളനികളില്‍ ഉള്ള താത്കാലിക സൗകര്യങ്ങളില്‍ കുട്ടികളെ പഠിപ്പിക്കണം. 19 കേന്ദ്രങ്ങള്‍ അനുവദിച്ചിരുന്നെങ്കിലും പലതും പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല. തുടങ്ങിയിടത്തെ അധ്യാപകര്‍ക്കാണ് പത്തുമാസം കഴിഞ്ഞിട്ടും പ്രതിഫലമില്ലാത്തത്.
നഗരസഭാംഗങ്ങളായ പി എം ബഷീര്‍, മുസ്തഫ കളത്തുംപടിക്കല്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ അധ്യാപകര്‍ ജൂനിയര്‍ സൂപ്രണ്ടുമായി വിഷയം സംസാരിച്ചെങ്കിലും പരിഹാരമായില്ല. പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥന്‍ ഇല്ലാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണമെന്നും സെക്രട്ടറി എത്തിയതിനു ശേഷം പ്രശ്‌നത്തിന് പരിഹാരം കാണാമെന്നും അവര്‍ ഉറപ്പുനല്‍കി.
Next Story

RELATED STORIES

Share it