kasaragod local

പഠനത്തിനൊപ്പം കാര്‍ഷിക പാരമ്പര്യത്തെ തൊട്ടറിയാന്‍ വിദ്യാര്‍ഥികള്‍

കാലിച്ചാനടുക്കം: മണ്‍മറയുന്ന കാര്‍ഷിക സംസ്‌കൃതിയുടെ നന്മകള്‍ അയവിറക്കി പാഠപുസ്തകങ്ങളിലെ പഠനത്തിനൊപ്പം കാര്‍ഷിക പാരമ്പര്യത്തെ തൊട്ടറിയാന്‍ നാടന്‍ പാട്ടിന്റെ താളത്തിനൊപ്പം നൂറുമേനി കൊയ്യാന്‍ കാലിച്ചാനടുക്കം ഗവ. ഹൈസ്‌കൂളിലെ കുട്ടികള്‍ ഹരിതോല്‍സവം നടത്തി.
പ്രദേശത്തെ കര്‍ഷകരുടെ കൂട്ടായ്മയിലൂടെയും പിടിഎ, എസ്എംസി എന്നിവരുടെ സഹകരണത്തോടെയും സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, രക്ഷിതാക്കള്‍ എന്നിവയുടെ പിന്തുണയോടയുമാണ് ഞാറു നട്ടത്. കഴിഞ്ഞ വര്‍ഷം ലഭിച്ച നല്ല വിളവ് ഈ വര്‍ഷവും പ്രതീക്ഷിച്ചു കൊണ്ട് 60 ഓളം വരുന്ന കുട്ടികളും അധ്യാപകരും രക്ഷിതാക്കളും വയല്‍ക്കിളികളായി പാടത്ത് എത്തി.
ഏറെക്കാലമായി തരിശുഭൂമിയായി കിടന്നിരുന്ന ആലത്തടിയിലെ ഭാനുമതിയമ്മയുടെ ഉടമസ്ഥതയിലുള്ള മയ്യങ്ങാനം മുക്കൂട്ടിലെ 80 സെന്റ് പാടത്ത് ഐശ്വര്യ നെല്‍ വിത്താണ് ഞാറ് നട്ടത്. കോടോം-ബേളൂര്‍ കൃഷി ഓഫിസര്‍ ജ്യോതി ഉദ്ഘാടനം ചെയ്തു. മുഖ്യാധ്യാപകന്‍ കെ ജയചന്ദ്രന്‍, പി വിജയകൃഷ്ണന്‍, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ചുമതലയുള്ള അധ്യാപകരായ വി കെ ഭാസ്‌കരന്‍, ശശിലേഖ, സരോജിനി, പിടിഎ പ്രസിഡന്റ് ശശിധരന്‍, മോഹനന്‍, സ്‌കൂള്‍ ജീവനക്കാരന്‍ രവി, ഹാരിസ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it