Flash News

പട്രീഷ്യ തീരത്തെത്തി, ഭീതിയില്‍ മെക്‌സിക്കന്‍ ജനത

വടക്കന്‍ പെസഫിക്കില്‍ അടുത്തകാലത്ത് രൂപപ്പെട്ട ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റായ പട്രീഷ്യ മെക്‌സിക്കന്‍ തീരത്തെത്തി.ഇതേത്തുടര്‍ന്ന് മെക്‌സിക്കോയുടെ പടിഞ്ഞാറന്‍ തീരത്ത് കനത്ത മഴയാരംഭിച്ചു. കാറ്റിന്റെ ശക്തിയില്‍ കാറുകള്‍ പോലും നീങ്ങുന്നതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
മണിക്കൂറില്‍ 330 കിലോമീറ്റര്‍ വേഗതയില്‍ കരയെ സമീപിക്കുന്ന ചുഴലിക്കാറ്റിനെ നേരിടാന്‍ രാജ്യത്ത് കരുതല്‍ നടപടികള്‍ എടുത്തിട്ടുണ്ടെങ്കിലും കാറ്റ് കനത്ത നാശനഷ്ടം വിതയ്ക്കുമെന്നു തന്നെയാണ് കരുതപ്പെടുന്നത്. ചുഴലിക്കാറ്റിനെ നേരിടാന്‍ രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.കരയിലെത്തുന്നതോടെ കാറ്റിന്റെ വേഗത മണിക്കൂറില്‍ 265 കിലോമീറ്ററായി കുറയുമെന്നാണ് കരുതപ്പെടുന്നതെങ്കിലും ഇതു തന്നെ കനത്ത നാശനഷ്ടങ്ങളുണ്ടാക്കാന്‍ പ്രാപ്തമായിരിക്കുമെമെന്ന്
അധികൃതര്‍ കരുതുന്നു. എഴുമില്യണ്‍ ജനങ്ങളെ ആശങ്കയിലാഴ്ത്തിക്കൊണ്ടാണ് കാറ്റിന്റെ സഞ്ചാരപാത. രണ്ടരലക്ഷം പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്. അമേരിക്കകളില്‍ ഉണ്ടായതില്‍ വച്ചേറ്റവും ഭീകരമായ കാറ്റായാണ് പട്രീഷ്യയെ കണക്കാക്കുന്നത്.
Next Story

RELATED STORIES

Share it