പട്യാല കോടതിയിലെ അക്രമംപട്യാല കോടതിയിലെ അക്രമം: ബാര്‍ കൗണ്‍സില്‍ അന്വേഷണം നടത്തും

ന്യൂഡല്‍ഹി: ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഏതാനും അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെയും വിദ്യാര്‍ഥികളെയും മര്‍ദ്ദിച്ച സംഭവം അന്വേഷിക്കുമെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ. വിരമിച്ച ഒരു ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ മൂന്നംഗ കമ്മീഷനാണ് അന്വേഷണം നടത്തുകയെന്ന് ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്ര പറഞ്ഞു.
മുതിര്‍ന്ന ഒരു സുപ്രിംകോടതി അഭിഭാഷകനും ഒരു ബാര്‍ കൗണ്‍സില്‍ കമ്മിറ്റിയംഗവുമായിരിക്കും മറ്റംഗങ്ങള്‍. അന്വേഷണ കമ്മീഷനെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കും. മൂന്നാഴ്ചയ്ക്കുള്ളില്‍ കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിക്കും. അന്വേഷണത്തിനു ശേഷം കുറ്റക്കാരെന്ന് കണ്ടെത്തുന്ന അഭിഭാഷകര്‍ക്കെതിരേ ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മിശ്ര പറഞ്ഞു. പട്യാല കോടതിയിലെ അഭിഭാഷകരുടെ മോശം പെരുമാറ്റത്തിന് ബാര്‍ കൗണ്‍സില്‍ മാധ്യമപ്രവര്‍ത്തകരോടും അക്രമത്തിനിരയായ മറ്റുള്ളവരോടും ക്ഷമ ചോദിക്കുന്നുവെന്നും മിശ്ര പറഞ്ഞു.
Next Story

RELATED STORIES

Share it