Flash News

പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന് പിന്നില്‍ കോണ്‍ഗ്രസ്: ആനന്ദീബെന്‍ പട്ടേല്‍

പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന് പിന്നില്‍ കോണ്‍ഗ്രസ്: ആനന്ദീബെന്‍ പട്ടേല്‍
X
anandiben-patel

അഹ്മദാബാദ്: സംവരണമാവശ്യപ്പെട്ടുള്ള പട്ടേല്‍ സമുദായക്കാരുടെ പ്രക്ഷോഭത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദീബെന്‍ പട്ടേല്‍.തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പ്രശ്‌നം നേരിട്ടു ബാധിക്കുകയാണെങ്കില്‍ അത് കോണ്‍ഗ്രസ്സിന്റെ കളികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ ഗൂഡാലോചനയാണ് പട്ടേലുകാരുടെ സംവരണം പ്രക്ഷോഭം.പട്ടേല്‍ സമൂദായക്കാരെ നിലവില്‍ സംവരണം

[related]

നടപ്പാക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ അറിയിച്ചിട്ടുണ്ട്്. അവര്‍ ബോധവാന്‍മാരാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രശ്‌നം നേരിട്ടു ബാധിക്കില്ലെന്നാണ് വിശ്വാസം. പട്ടേല്‍ സമരനായകന്‍ ഹര്‍ദീക് പട്ടേലിനെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ്സാണ് കളി തുടങ്ങിയത്. തിരഞ്ഞെടുപ്പില്‍ പട്ടേല്‍ സമുദായക്കാരുടെ ഭാര്യമാര്‍ കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ മല്‍സരിക്കുന്നുണ്ട്-ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബെന്‍ വ്യക്തമാക്കി.
അതിനിടെ രണ്ടു ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പ് ഫലം ബുധനാഴ്ച പുറത്തുവരും. ബി.ജെ.പിയുടെ ബലപരീക്ഷമാണ് ഈ തിരഞ്ഞെടുപ്പ്.
Next Story

RELATED STORIES

Share it