പട്ടേല്‍ പ്രതിമ ഇന്ന് അനാച്ഛാദനം ചെയ്യും

അഹ്മദാബാദ്: സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ ബഹുമാനാര്‍ഥം നിര്‍മിച്ച 182 മീറ്റര്‍ ഉയരമുള്ള പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു രാഷ്ട്രത്തിന് സമര്‍പ്പിക്കും. ഐക്യത്തിന്റെ പ്രതിമ എന്നു പേരിട്ട, ലോകത്തെ ഏറ്റവും ഉയരമുള്ള പ്രതിമയാണിത്. നര്‍മദാ നദിയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് സമീപമാണ് സ്ഥാപിച്ചിരിക്കുന്നത്. മോദി പ്രതിമ അനാച്ഛാദനം ചെയ്തശേഷം മൂന്ന് വ്യോമസേനാ വിമാനങ്ങള്‍ ദേശീയപതാകയുടെ വര്‍ണങ്ങള്‍ ആകാശത്ത് സൃഷ്ടിക്കും. ഐക്യത്തിന്റെ ചുവരും മോദി ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it