Flash News

പട്ടുപാത : 12,400 കോടി ഡോളറിന്റെ നിക്ഷേപ വാഗ്ദാനവുമായി ചൈന

പട്ടുപാത :   12,400 കോടി ഡോളറിന്റെ നിക്ഷേപ വാഗ്ദാനവുമായി ചൈന
X


ബെയ്ജിങ്: വണ്‍ ബെല്‍റ്റ്, വണ്‍ റോഡ് (ഒരു മേഖല, ഒരു പാത) പദ്ധതിക്ക് 12,400 കോടി യുഎസ് ഡോളര്‍ നിക്ഷേപിക്കാമെന്ന വാഗ്ദാനവുമായി ചൈന. പട്ടുപാത (സില്‍ക് റൂട്ട്) ഉച്ചകോടിയിലാണ് പ്രസിഡന്റ് ഷി ജിന്‍പെങിന്റെ പ്രഖ്യാപനം.വൈരത്തിന്റെയും കുതന്ത്രത്തിന്റെയും വഴിയിലൂടെയുള്ള വ്യാപാരം അവസാനിപ്പിച്ച് സ്വതന്ത്രവും സമാധാനപരവുമായി വ്യാപാരം നടത്താനുള്ള പാതയായാണ് പുതിയ പട്ടുപാത വിഭാവനം ചെയ്യുന്നത്. സ്വതന്ത്രമായ വ്യാപാരം വികസനത്തിലേക്കുള്ള ചാലകശക്തിയായി വര്‍ത്തിക്കേണ്ടതുണ്ടെന്നും ജിന്‍      െപങ് പറഞ്ഞു. പദ്ധതി ചൈനയുടെ വ്യാപാരം വര്‍ധിപ്പിക്കുന്നതോടൊപ്പം ഏഷ്യന്‍ രാജ്യങ്ങളുമായി മികച്ച ബന്ധമുണ്ടാക്കാന്‍ സഹായിക്കും. പുതിയ പട്ടുപാത പദ്ധതിയുമായി കൈകോര്‍ക്കുന്ന രാജ്യാന്തര സംഘടനകളെയും രാജ്യങ്ങളെയും സഹായിക്കാനായി 870 കോടി ഡോളറും ജിന്‍       െപങ് വാഗ്ദാനം ചെയ്തു. 28 ലോകനേതാക്കളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഏഴ് ആസിയാന്‍ നേതാക്കളും പങ്കെടുക്കും. ക്ഷണമുണ്ടെങ്കിലും ഇന്ത്യ പങ്കെടുക്കുന്നില്ല. മേഖലയെ ബന്ധിപ്പിച്ചു പുതിയ റോഡുകളും റെയില്‍പ്പാതകളും നിര്‍മിക്കും. പുതിയ സമുദ്രപാതകള്‍ക്കും രൂപം നല്‍കും. പദ്ധതിയുടെ ഭാഗമായ പാകിസ്താന്‍-ചൈന സാമ്പത്തിക ഇടനാഴി കടന്നുപോവുന്നത് പാക് അധിനിവേശ കശ്മീരിലൂടെയാണ്. ഇതാണ് ഇന്ത്യയുടെ എതിര്‍പ്പിന്റെ പ്രധാന കാരണം. പൗരാണിക വ്യാപാര പാതയായ സില്‍ക് റൂട്ട് പുനരുജ്ജീവിപ്പിച്ച് മറ്റ് ഏഷ്യന്‍ രാജ്യങ്ങളുമായും യൂറോപ്പുമായുള്ള വ്യാപാര-സാമ്പത്തിക ബന്ധങ്ങള്‍ വികസിപ്പിക്കുകയാണു ചൈനയുടെ ലക്ഷ്യം.2013ലാണ് ജിന്‍െപങ് ഇതു പ്രഖ്യാപിച്ചത്. മധ്യ, പശ്ചിമ, ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലും യൂറോപ്പിലും റെയില്‍വേയും ഊര്‍ജനിലയങ്ങളും അടക്കം അടിസ്ഥാന സൗകര്യ വികസനത്തിലൂന്നിയ പദ്ധതികളില്‍ നിക്ഷേപം നടത്തുകയാണു ലക്ഷ്യം. ഏകദേശം ഏഷ്യ, യൂറോപ്പ്, ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങളിലായി ആറായിരത്തിലേറെ കിലോമീറ്റര്‍ നീളുന്നതാണു പട്ടുപാത.

[related]
Next Story

RELATED STORIES

Share it