malappuram local

പട്ടികവര്‍ഗ കോളനികള്‍ക്ക് ടെലി മെഡിസിന്‍ സംവിധാനം ഏര്‍പ്പെടുത്തും: ജില്ലാ കലക്ടര്‍

മലപ്പുറം: പട്ടിക വര്‍ഗ കോളനികളില്‍ രോഗികള്‍ക്ക് വിദഗ്ദ ചികില്‍സ ലഭ്യമാക്കുന്നതിന് ടെലി മെഡിസിന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ. ജില്ലയിലെ ഇ-ഗവേണ്‍സ് സൗകര്യങ്ങള്‍ അവലോകനം ചെയ്യുന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. ഇതിനായി കോളനികളില്‍ പാരാമെഡിക്കല്‍ സ്റ്റാഫിന്റെ സേവനം ഉപയോഗിക്കും. പദ്ധതി നടത്തിപ്പിന് ബിഎസ്എന്‍എല്ലുമായി ധാരണയുണ്ടാക്കും. നെടുങ്കയം കോളനിയില്‍ ഒരു അക്ഷയ സെന്റര്‍ തുടങ്ങുന്നതിനും തീരുമാനമായി. താലൂക്ക് ഓഫിസുകളുമായുള്ള ദൈനദിനം ഇടപെടലുകള്‍ വേഗത്തിലും സുതാര്യവുമാക്കുന്നതിനായി കലക്ടറേറ്റും താലൂക്കുകളുമായി വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും കലക്ടര്‍ അറിയിച്ചു.
നിലവില്‍ താലൂക്കുതല അവലോകനങ്ങള്‍ക്ക് മാത്രമായി ജില്ലാ കലക്ടര്‍ കലക്ടറേറ്റില്‍ യോഗം വിളിച്ചു ചേര്‍ക്കുകയാണു പതിവ്. ഇതു ജോലി സമയം നഷ്ടപ്പെടുന്നതിനു കാരണമായിരുന്നു. നിലവില്‍ തിരൂരങ്ങാടി താലൂക്കില്‍ ഗുണഭോക്താക്കള്‍ക്ക് അനൂകല്യങ്ങള്‍ നല്‍കുന്നതിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ പരീക്ഷണാടിസ്ഥാനത്തില്‍ മുഴുവന്‍ താലൂക്കുകളിലും ഉപയോഗിക്കും.
Next Story

RELATED STORIES

Share it