palakkad local

പട്ടികജാതി സമുദായ കൂട്ടായ്മയും മികച്ച വിദ്യാര്‍ഥികളെ ആദരിക്കലും

കൊല്ലങ്കോട്: ഡോ. ബി ആര്‍ അബ്ദേക്കര്‍ സ്റ്റഡി സെന്ററും, കരിപ്പോട് വീട്ടിയോട് മതിലകം പട്ടികജാതി സമുദായ കൂട്ടായ്മയും സംയുക്തമായി വീട്ടിയോട് സമുദായ മന്ദില്‍ കുടുംബ സംഗമവും, ബോധവല്‍ക്കരണ പരിപാടിയും നടത്തി. സാമൂഹ്യ പ്രവര്‍ത്തകനായ ശ്രീ. ശാന്തകുമാര്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ പുതുനഗരം പോലീസ് എസ് ഐ പ്രതാപ് ഉദ്ഘാടനം ചെയ്തു.
എസ്എസ്എല്‍സി. പ്ലസ് ടു പരീക്ഷകളില്‍ സമ്പൂര്‍ണ്ണ എ പ്ലസ് നേടിയ കുട്ടികള്‍ക്കുള്ള ഉപഹാരങ്ങള്‍, സാമൂഹ്യ പ്രവര്‍ത്തകനും, പ്രശസ്ത മനശാസ്ത്രജ്ഞനുമായ ഡോ. ജയന്‍ സി കുത്തനൂര്‍ നിര്‍വ്വഹിച്ചു.
തുടര്‍ന്ന് അംബ് ദേക്കര്‍ പഠന കേന്ദ്രം സംസ്ഥാന കമ്മറ്റി അംഗം വല്‍സണ്‍ ഡോ. ബി.ആര്‍ അബ്ദേക്കറും, സംവരണവും എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി.തുടര്‍ന്ന് രവിദാസ്, ഉഷാ മോഹന്‍ദാസ്, വിജയന്‍, അനിത, സന്തോഷ് കുമാര്‍ അടിച്ചിറ, ബേബി പടിക്കല്‍പ്പാടം, ശ്രീജ, ഗായത്രി, പഴണിമല സംസാരിച്ചു.
Next Story

RELATED STORIES

Share it