Flash News

പട്ടികജാതി വിഭാഗങ്ങള്‍ക്ക് മേല്‍ത്തട്ട് പരിധി ആവശ്യമില്ലെന്ന് എന്‍സിഎസ്ടി



ഭോപാല്‍: രാജ്യത്തെ പട്ടികജാതി വിഭാഗങ്ങള്‍ക്ക് മേല്‍ത്തട്ട് പരിധി ആവശ്യമില്ലെന്നു ദേശീയ പട്ടികജാതി കമ്മീഷന്‍. അത്തരമൊരു വിഷയം കമ്മീഷന്‍ ചര്‍ച്ച ചെയ്യാനും ആഗ്രഹിക്കുന്നില്ല. പട്ടികവര്‍ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഇനിയും ഒട്ടേറെ ചെയ്യാനുണ്ടെന്നും ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ (എന്‍സിഎസ്ടി) ചെയര്‍മാന്‍ നന്ദകുമാര്‍ സായ് ഭോപാലില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. പട്ടികവര്‍ഗ വിഭാഗങ്ങളുട ജാതി സര്‍ട്ടിഫിക്കറ്റുകള്‍ ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ചു സംസ്ഥാനതല നിരീക്ഷണ സമിതിയുടെ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പട്ടികവര്‍ഗ വിഭാഗങ്ങള്‍ ഹിന്ദുമതത്തിന്റെ ഭാഗമാണെന്നതില്‍ സംശയമില്ലെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ചു ഹൈക്കോടതികളുടെ പരിഗണനയിലിരിക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി നല്‍കുമെന്ന് എന്‍സിഎസ്ടി ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ അനസൂയ ഉല്‍ക്കി പറഞ്ഞു. ജാതി സര്‍ട്ടിഫിക്കറ്റ് തിരിമറി നടത്തിയതടക്കം മധ്യപ്രദേശിലെ ഗോത്രമേഖലകളില്‍ ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതില്‍ അഴിമതിയുണ്ടെന്നും ഉല്‍ക്കി ആരോപിച്ചു. ആദിവാസി മേഖലകളില്‍ ക്ഷേമത്തിനും വികസനത്തിനുമായി ഒരു വലിയ തുക ചെലവഴിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it