പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സൗജന്യ സിവില്‍ സര്‍വീസ് പരിശീലനം

കോഴിക്കോട്: സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി മുഖേന 120 പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി സിവില്‍ സര്‍വീസ് പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അക്കാദമിയുടെ ട്യൂഷന്‍ ഫീസിന് പുറമെ ഹോസ്റ്റല്‍ ഫീ ആയി 5000 രൂപയും പോക്കറ്റ് മണി ആയി 1000 രൂപയും ഡേ സ്‌കോളേഴ്‌സിന് 1000 രൂപയും സ്റ്റൈപ്പന്റായി നല്‍കും. അക്കാദമി നടത്തുന്ന പൊതു പ്രവേശന പരീക്ഷയിലൂടെയാണ് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്. സംസ്ഥാനത്ത് സിവില്‍ സര്‍വീസ് പരിശീലനം നല്‍കുന്ന പ്രമുഖ സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയില്‍ നിലവില്‍ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരുന്നില്ല. സിവില്‍ സര്‍വീസിലേക്ക് പട്ടികജാതി ഉദ്യോഗാര്‍ഥികളെ പ്രവേശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികളെ തിരഞ്ഞെടുത്ത് പരിശീലനം കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it