Flash News

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് ധനസഹായം

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ പ്രഫഷണല്‍ കോളേജുകളില്‍ ഈ അധ്യയന വര്‍ഷം ഇഗ്രാന്റ്‌സ് ആനുകൂല്യത്തിന് അര്‍ഹരായ ബി.ടെക് ഒന്ന്, രണ്ട്, മൂന്ന് വര്‍ഷം, എം.ടെക് ഒന്നും രണ്ടും വര്‍ഷം, എം.സി.എ ഒന്നും രണ്ടും വര്‍ഷം കോഴ്‌സുകള്‍ക്ക് പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വാങ്ങുന്നതിന് ധനസഹായം നല്‍കുന്നു. ഒരു വിദ്യാര്‍ത്ഥിക്ക് പരമാവധി ഇരുപത്തയ്യായിരം രൂപ നിരക്കില്‍ പഠിക്കുന്ന സ്ഥാപനം മുഖേന വിദ്യാര്‍ത്ഥിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറും. കൂടുതല്‍ വിവരം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിന്നും അറിയാം.
Next Story

RELATED STORIES

Share it