Career

പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികളുടെ സ്‌റ്റൈപന്റ് മുടക്കിയതിനു പിന്നില്‍ സര്‍ക്കാരിന്റെ പിടിപ്പുകേട്‌

കോഴിക്കോട്: പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികളുടെ സ്‌റ്റൈപന്റ് മുടക്കിയതിന് സംസ്ഥാന സര്‍ക്കാര്‍ മറുപടി പറയണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി പി അജ്മല്‍. നാലു മാസത്തെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള സ്‌റ്റൈപന്റാണ് സോഫ്റ്റ്‌വെയര്‍ പരിഷ്‌കരണത്തിന്റെ പേരില്‍ മുടക്കിയത്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ പഠന ആവശ്യങ്ങള്‍ക്ക് അനിവാര്യമായ ഫണ്ടാണ് നാലു മാസം പിന്നിട്ടിട്ടും നല്‍കാന്‍ തയ്യാറാവാത്തത്. വിദ്യാര്‍ഥികള്‍ നേരിട്ട ബുദ്ധിമുട്ടിന് പരിഹാരം കണ്ടെത്താത്ത സര്‍ക്കാരിന്റെയും പട്ടികജാതി-വര്‍ഗ വകുപ്പിന്റെയും നടപടി പ്രതിഷേധാര്‍ഹമാണ്.
പിന്നാക്കവിഭാഗത്തി ല്‍ പെട്ട വിദ്യാര്‍ഥിക്ഷേമത്തിനായുള്ള പ്രത്യേക വകുപ്പ് ഇത്തരം വിഷയങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നത് അനുവദിക്കാനാവില്ല. സോഫ്റ്റ്‌വെയര്‍ പരിഷ്‌കരണത്തില്‍ കാലതാമസം വന്നതും മാസങ്ങളായിട്ടും ബദല്‍ സംവിധാനം കാണാത്തതും ഈ മേഖലയിലെ വിദ്യാര്‍ഥികളോടുള്ള അവഗണനയുടെ ഭാഗമാണ്. സോഫ്റ്റ്‌വെയറിന്റെ പ്രശ്‌നം പറഞ്ഞ് ഇനിയും നിര്‍ധന വിദ്യാര്‍ഥികളുടെ ഗ്രാന്റ് നിഷേധിക്കരുതെന്നും പ്രതിഷേധത്തിനു നേതൃത്വം നല്‍കുമെന്നും അജ്മല്‍ പറഞ്ഞു.

Next Story

RELATED STORIES

Share it