kozhikode local

പട്ടികജാതി മഹാജനസഭ നിലവില്‍ വന്നു



കോഴിക്കോട്: പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരും അലക്ക്, തെങ്ങുകയറ്റം, വൈദ്യം തെയ്യം, തിറ എന്നീ കുലത്തൊഴിലുകളില്‍ ഏര്‍പ്പെട്ടവരും മണ്ണാന്‍, വണ്ണാന്‍, വേലന്‍, പതിയാന്‍, പെരുമണ്ണാന്‍, പെരുവണ്ണാന്‍, തണ്ടാന്‍, പരവന്‍, ഭരതന്‍, വേട്ടുവന്‍, നേര്യന്‍ എന്നീ വിഭാഗങ്ങളുടെ സംഘടനകളും ചേര്‍ന്ന് പട്ടികജാതി മഹാജനസഭ-പിഎംജെഎസ്-എന്ന സംഘടനയ്ക്ക് രൂപം നല്‍കിയതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമാന സമുദായങ്ങളുടെ ഐക്യത്തിനും ഉന്നമനത്തിനും പട്ടികജാതി വിഭാഗങ്ങള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ തടയുന്നതിനും അവഗണനയ്‌ക്കെതിരേയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് പട്ടികജാതി മഹാജനസഭ രൂപീകരിച്ചത്. 2018 ഫെബ്രുവരിയില്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടനയുടെ അവകാശപ്രഖ്യാപന സമ്മേളനം നടത്തും. തെങ്ങില്‍ നിന്നു വീണു മരിച്ച തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് 10,00,000 രൂപ ധനസഹായം നല്‍കുക, അലക്കു തൊഴിലാളികള്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന മുന്നോട്ടുവയ്ക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ പിഎംജെഎസ് സംസ്ഥാന പ്രസിഡന്റ് എന്‍ അശോകന്‍ മാസ്റ്റര്‍, കേരള വേലന്‍ സമാജം പ്രസിഡന്റ് പി പത്മനാഭന്‍, മണ്ണാന്‍-വണ്ണാന്‍ സമുദായ സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ കെ വിശ്വനാഥന്‍, ബാലചന്ദ്രന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it