Kollam Local

പട്ടികജാതിക്കാരെ ജീവനോടെ ചുട്ടെരിക്കുന്നു : ബി രാഘവന്‍



കാവനാട്: മോദി സര്‍ക്കാര്‍ ഭരണം നടത്തുമ്പോള്‍ ഇന്ത്യയില്‍ പട്ടികജാതിക്കാരെ ജീവനോടെ ചുട്ടെരിക്കുന്നതായി പട്ടികജാതി, പട്ടിക വകുപ്പ് വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ബി രാഘവന്‍ പറഞ്ഞു.പട്ടികജാതി ക്ഷേമ സമതിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് പടിക്കല്‍ നടന്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മിച്ചഭൂമി പിടിച്ചെടുത്ത് പട്ടികജാതി വിഭാഗങ്ങള്‍ക്ക് വിതരണം ചെയ്യണം. വീടില്ലാതെ ധാരാളമാളുകള്‍ ബുദ്ധിമുട്ടുന്നുണ്ട്. അവര്‍ക്ക് വാസയോഗ്യമായ ഭവനം വച്ചുനല്‍കേണ്ടത് ആവശ്യമാണ്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാരില്‍ ചിലര്‍ കടം വാങ്ങി വീട് വച്ചുവരുന്നുണ്ട്. അങ്ങനെ വീട് വച്ചുവരുന്നവര്‍ക്ക് ധനസഹായമായി അഞ്ച് ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണം. വിദ്യഭ്യാസ അനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുകയും സ്വകാര്യമേഖലയില്‍ തൊഴില്‍ സംരക്ഷണം ഉറപ്പ് വരുത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് തൊഴില്‍ രംഗത്ത് നൂറ് ശതമാനം സംവരണം നല്‍കണമെന്നാണ് ഭരണഘടനയില്‍ പറയുന്നത്. എന്നാല്‍ മോദി സര്‍ക്കാര്‍ എട്ട് ശതമാനം മാത്രമാണ് സംവരണം നല്‍കുന്നത്. കേരളത്തിലെ പിണറായി സര്‍ക്കാര്‍ 12 ശതമാനം സംവരണം നല്‍കി വരുന്നതായും അദ്ദേഹം പറഞ്ഞു. സമിതി ജില്ലാ പ്രസിഡന്റ് ഡി ജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജി സുന്ദരേശന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശ്രീധരന്‍, സി തങ്കപ്പന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it