പട്ടാമ്പിയില്‍ മുഹമ്മദ് മുഹ്സിന്റെ പ്രചാരണത്തിന് ജെഎന്‍യു സംഘവും
BY Sumeera SMR13 May 2016 4:43 AM GMT
Sumeera SMR13 May 2016 4:43 AM GMT
പാലക്കാട്: പട്ടാമ്പി മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി മുഹമ്മദ് മുഹ്സിന്റെ തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ വോട്ടഭ്യര്‍ഥനയും അഭിവാദ്യവുമായി ജെഎന്‍യു വിദ്യാര്‍ഥികളുമെത്തി.
ജെ എന്‍ യു സര്‍വ്വകലാശാലയില്‍ നിന്നും എത്തിയ മുഹമ്മദ് മുഹ്സിന്റെ സഹപാഠികളും പ്രവര്‍ത്തകരുമാണ് മുഹ്സിന്റെ പ്രചരണത്തോടൊപ്പം വോട്ടഭ്യര്ഥനയുമായെത്തിയത്. ഹിന്ദിയില്‍ കൊകൊണ്ട് ബാനര്‍ എഴുതിയും വാദ്യമേളങ്ങളോടെയും ആരവങ്ങളിലൂടെ പാട്ടുപാടി അവര്‍ നടത്തിയ പ്രചാരണം നഗരത്തിനും നാട്ടിന്‍പുറത്തിനും പുത്തന്‍ ഉണര്വ്വേകുന്നവയായിരുന്നു. അവരുടെ മുദ്രാവാക്യങ്ങള്‍ പട്ടാമ്പി നഗരത്തിന് അനുഭവവേദ്യമാകാന്‍ അധികം സമയമെടുത്തില്ല. രാവിലെ ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിലും വീടുകളിലും കയറിയായിരുന്നു സ്ഥാനാര്‍ഥിയുടെ വോട്ട് അഭ്യര്‍ഥന.
ഉച്ചകഴിഞ്ഞ് പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി. അവിടെയുളള തൊഴിലാളികളെയും കാഷ്വല്‍ തൊഴിലാളികളെയും നേരില്‍ കണ്ട് വോട്ട് അഭ്യര്‍ഥിച്ചു. അവരുടെ നിലവിലെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞും പരിഹാരമാര്‍ഗങ്ങള്‍ക്ക് ഉദ്യോഗസ്ഥരുമായി സംസാരിച്ചും അവ രേഖപ്പെടുത്തിയും മുഹ്സിന് പ്രയാണം തുടര്‍ന്നു.
തുടര്‍ന്ന് പട്ടാമ്പി ടൗണില്‍ കടകളിലും ഓട്ടോറിക്ഷാ തൊഴിലാളികളോടും വോട്ട് അഭ്യര്‍ഥിച്ചു.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT