palakkad local

പട്ടാമ്പിയില്‍ ഭാരതപ്പുഴ മലിനീകരണം രൂക്ഷം



പട്ടാമ്പി: പട്ടാമ്പി മേഖലയില്‍  ഭാരത പ്പുഴ ഗുരുതരമായ മലിനീകരണ അവസ്ഥയിലാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണ്ടെത്തല്‍. പട്ടാമ്പി നഗരത്തിലെ പ്രധാന വ്യാപാര-വ്യവസായ മേഖല, റെയില്‍വേ കമാനത്തിന് താഴെയുളള പച്ചക്കറിക്കടകള്‍, ഹോട്ടലുകള്‍, സ്വകാര്യ ബസ് സ്‌ററാന്‍ഡ് എന്നിവ ഭാരതപ്പുഴ യൂടെ തീരത്താണ്. ഇവിടങ്ങളില്‍ നിന്നുളള മലിന ജലം അഴുക്ക് ചാലിലൂടെ  ഭാരതപ്പുഴ യിലേക്കാണ് എത്തിചേരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. (ഈ വിഷയത്തെ പററി തേജസ് കഴിഞ്ഞ മാര്‍ച്ചില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നൂ.) ഇതിലൂം ദയനീയമാണ് പുഴയുടെ തെക്ക് ഭാഗമാ തീരദേശ പ്രദേശങ്ങള്‍.മാസങ്ങള്‍ക്ക് മുമ്പ് മുഹമ്മദ് മൂഹ്‌സിന്‍ എംഎല്‍എ ഭാരതപ്പുഴ മലിനീകരണം സംബന്ധിച്ച് ജില്ലാ വികസന സമിതിയില്‍ ഉന്നയിച്ചിരുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രതിനിധികള്‍ പട്ടാമ്പിയിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തിയ റിപ്പോര്‍ട്ടുകളിലാണ് ഭാരതപ്പുഴയിലെ  മലിനീകരണം അതീവ ഗുരുതരമെന്ന് രേഖപെടുത്തിയിട്ടുളളത്.പട്ടാമ്പി ബസ് സ്‌ററാന്‍ഡിന് സമീപത്തെ മൂത്രപ്പുരയില്‍ നിന്ന് നേരിട്ട് മലിന ജലം പുഴയിലേക്ക് എത്തുന്നതായും കണ്ടെത്തിയിട്ടൂണ്ട്. പുഴയുടെ മററ് ഭാഗങ്ങളിലും ഖര മാലിന്യവും ഇലക്ട്രോണിക് മാലിന്യവും കണ്ടെത്തിയതായി രേഖകളില്‍  കാണുന്നു. ഈ ദുരവസ്ഥക്ക് എത്രയൂം വേഗം പരിഹാരം കാണണമെന്ന് നഗരസഭ സെക്രട്ടറിക്ക് മലനീകരണ നിയന്ത്രണ ബോര്‍ഡ് അന്ത്യ ശാസനം നല്‍കിയിട്ടുണ്ട്.അടിയന്തരമായി സെപ്‌ററിക് ടാങ്ക്, സോക്ക് പിററ്, എന്നിവ പണിത് ബസ് സ്‌ററാന്‍ഡില്‍ നിന്നു വരുന്ന മലിന ജലം പൂര്‍ണമായി സംസ്‌ക്കരിക്കുന്നു എന്ന് ഉറപ്പ് വരുത്തണമെന്നും ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നഗര സഭയോട്  നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരിഹാരം ആവശ്യപ്പെട്ടുളള കാര്യങ്ങള്‍ പലതും ഇത് വരെ നടപ്പായിട്ടില്ല. 2016ല്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് പ്രകാരം ഭാരതപ്പുഴയുടെ മലിനീകരണത്തെ കുറിച്ച്  നടത്തിയ പഠനത്തിലാണ് പട്ടാമ്പി ഭാഗത്ത് നിന്നെടുത്ത ജല സാമ്പിളുകളില്‍ കോളീഫോം ബാക്ടീരിയയുടെ അളവ് ലോകാരോഗ്യ സംഘടനയുടെ അനുവദിനീയമായ അളവിലും അഞ്ചിരട്ടി അധികമാണെന്ന് കണ്ടെത്തി യിരുന്നു. ഇതേ തുടര്‍ന്ന് പട്ടാമ്പി നഗര സഭ സെക്രട്ടറി ഉള്‍പ്പെടെ ഉളളവരുമായി ബോര്‍ഡ് ചെയര്‍മാന്റെ അധ്യക്ഷത യില്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു. ആ യോഗ തീരുമാന പ്രകാരം എത്രയും വേഗം് സ്ഥലം കണ്ടെത്തി മലിന ജല സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ നഗര സഭക്ക് നിര്‍ദ്ദേശം നല്‍കി യിരുന്നു. എന്നാല്‍ പ്ലാന്‍ഡ് സ്ഥാപിക്കല്‍ അനിശ്ചിതമായി നീളുകയാണ്.പുഴയിലേക്ക് ചേരുന്ന ഓടയിലേക്ക് മലിന ജലം ഒഴുക്കുന്ന എഴുപതോളം സ്ഥാപനങ്ങള്‍ക്ക് ആദ്യ പടിയായി നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന്  നഗര സഭ ചെയര്‍മാന്‍ കെ പി വാപ്പുട്ടി തേജസിനോട് പറഞ്ഞു. അടുത്ത നോട്ടീസ് ഉടന്‍ നല്‍കുമെന്നും എന്നിട്ടും ഉറവിട മാലിന്യ സംസ്‌കരണത്തിന് സംവിധാനം ഏര്‍പ്പെടുത്താത്ത സ്ഥാപനങ്ങള്‍ക്കെതിരെ  കര്‍ശന നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏതുവിധേനയാണെങ്കിലൂം  ഭാരതപ്പുഴ  മാലിന്യമില്ലാത്ത ജല ലഭ്യത ഉറപ്പ് വരൂത്തണ മെന്നാണ് പ്രദേശ വാസികളുടെ ആവശ്യം.
Next Story

RELATED STORIES

Share it