palakkad local

പട്ടാമ്പിയില്‍ പരിസ്ഥിതിക്കും ജീവനും ഭീഷണിയായി പാറമടകള്‍

പട്ടാമ്പി: താലൂക്ക് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറികളില്‍ ഭൂരിഭാഗവും പരിസ്ഥിതിക്കും ജീവനും കടുത്ത ഭീഷണിയാവുന്നതായി പരാതി. താലൂക്കിലെ കുലുക്കല്ലൂര്‍, കൊപ്പം, വല്ലപ്പുഴ, മുതുതല, തിരുമിറ്റക്കോട്, നാഗലശ്ശേരി, പട്ടിത്തറ, ചാലിശ്ശേരി, കപ്പൂര്‍ തുടങ്ങിയ പഞ്ചായത്ത് പ്രദേശങ്ങളിലാണ് അപകടകരമായ സ്ഥിതിയില്‍ വ്യാപകമായ തോതില്‍ കരിങ്കല്‍ ഖനനം നടക്കുന്നത്. ഇവയില്‍ തന്നെ ഭൂരിഭാഗം പാറമടകളും മതിയായ അനുമതിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ ചിലത് പരിസ്ഥിതി ലോല പ്രദേശങ്ങളിലും മറ്റു ചിലത് ഭൂമികുലുക്ക സാധ്യതയുള്ള മേഖലയിലുമാണ്. ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവന മാര്‍ഗമാണെങ്കിലും ഭൂരിഭാഗം തൊഴിലാളികള്‍ക്കും തൊഴില്‍ മേഖലയില്‍ യാതൊരു സുരക്ഷിതത്വവുമില്ല. ചില പാറമടകള്‍ക്ക് പാര്‍ശ്വ ഭിത്തികളില്ലാത്തത് വന്‍ അപകട സാധ്യതകളാണ് വരുത്തി വെക്കുന്നത്. കഴിഞ്ഞ വര്‍ഷം തൃത്താല മുടവന്നൂരിലെ പാര്‍ശ്വ ഭിത്തിയില്ലാത്ത ഒരു പാറമടയില്‍ ടിപ്പര്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞു െ്രെഡവര്‍ മരിച്ചിരുന്നു.  തിരുമിറ്റക്കോട് ഒരാളും ചാലിശ്ശേരിയില്‍  സ്ത്രീയും വാവന്നൂരില്‍ ഉത്തരേന്ത്യന്‍ തൊഴിലാളിയും വിവിധ അപകടങ്ങളില്‍ മരിച്ചിരുന്നു.  നാട്ടുകാരായ തൊഴിലാളികള്‍ ഒഴിവാകുകയും ഇതര സംസ്ഥാന തൊഴിലാളികള്‍ പണിയെടുക്കുന്നതും ക്വാറിഉടമകള്‍ക്കും നടത്തിപ്പുകാര്‍ക്കും സാമ്പത്തികമായി വന്‍മിച്ചമാണെങ്കിലും തൊഴിലാളികളുടെ അരക്ഷിതാവസ്ഥ വര്‍ധിക്കുന്നു.  നാട്ടുകാരുടെ ശക്തമായ സമരങ്ങളെ തുടര്‍ന്ന് വിവിധ പഞ്ചായത്തുകളിലെ ചില പാറമടകളുടെ പ്രവര്‍ത്തനം താല്‍കാലിക പരിഹാരമായി സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ടെങ്കിലും സ്ഥായിയായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.കുലുക്കല്ലൂര്‍, കൊപ്പം, വല്ലപ്പുഴ, തിരുമിററക്കോട്, പട്ടിത്തറ പഞ്ചായത്തുകളില്‍  അതേസമയം തദ്ദേശ സ്വയംഭരണ കാര്യാലയങ്ങള്‍ മുഖേന റവന്യൂ, ജിയോളജി വകുപ്പുകള്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉത്തരവ് നല്‍കിയ പല കരിങ്കല്‍ ക്വാറികളും കോടതി ഇടപെടല്‍ മൂലം വീണ്ടും പ്രവര്‍ത്തനം പുനരാരംഭിച്ചതും പ്രദേശ വാസികള്‍ക്ക് ഭീഷണി വര്‍ധിച്ചിട്ടുണ്ട്.കാപ്ഷന്‍: പട്ടാമ്പിയില്‍ ജനവാസ കേന്ദ്രത്തിനടുത്ത് പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറി
Next Story

RELATED STORIES

Share it