Flash News

പട്ടാപ്പകല്‍ വിദ്യാര്‍ഥിനിയെ നടുറോഡിലിട്ട് വെട്ടികൊന്നു

പട്ടാപ്പകല്‍ വിദ്യാര്‍ഥിനിയെ നടുറോഡിലിട്ട് വെട്ടികൊന്നു
X
ഭോപ്പാല്‍: പട്ടാപ്പകല്‍ വിദ്യാര്‍ഥിനിയെ നടുറോഡിലിട്ട് വെട്ടികൊലപ്പെടുത്തി. പരീക്ഷയെഴുതാന്‍ സ്‌കൂളിലേക്ക് പോയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെയാണ് വെട്ടികൊന്നത്. ഭോപ്പാലിലെ അനുപ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. സ്‌കൂളിലെത്തുന്നതിന് തൊട്ടുമുന്‍പ് വിദ്യാര്‍ഥിനിയുടെ പിറകിലൂടെ ഓടിവന്ന അജ്ഞാതന്‍ കൈയ്യിലിരുന്ന വാളുപയോഗിച്ച് വെട്ടുകയാിയരുന്നു. ഒരു അധ്യാപികയാണ് കൊലപാതകം നേരില്‍ കണ്ടത്. സംഭവത്തിന് ശേഷം ഇയാള്‍ വാള്‍ സ്ഥലത്ത് തന്നെ ഉപേക്ഷിച്ച് രക്ഷപ്പെട്ടതായി അധ്യാപിക പോലീസിന് മൊഴിനല്‍കി.



വിദ്യാര്‍ഥിനിയുടെ വീട്ടുകാര്‍ പറഞ്ഞതനുസരിച്ച് സംശയമുള്ളവരെ പോലീസ് ചോദ്യം ചെയ്തു. അതേസമയം, വിദ്യാര്‍ഥിനിയുടെ ഗ്രാമത്തിന് സമീപം ഒരു യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവവും കൊലപാതകവും തമ്മില്‍ ബന്ധമുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it