ernakulam local

പട്ടാപ്പകല്‍ മോഷണം: അന്വേഷണം ഒച്ചിഴയും വേഗത്തില്‍, പ്രതിയെ പിടികിട്ടാതെ പോലിസ് കുഴയുന്നു

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരത്തില്‍ കഴിഞ്ഞ 24 ന് പകല്‍ കട തുറക്കാനെത്തിയ വ്യാപാരിയുടെ അഞ്ചര ലക്ഷവുമായി അജ്ഞാതന്‍ കടന്നു കളഞ്ഞ സംഭവത്തില്‍ പ്രതിയെ പിടികൂടാനാവാതെ പോലിസ് കുഴയുന്നു. അന്വേഷണം ഒച്ചിഴയും വേഗത്തിലും. തൃപ്പൂണിത്തുറയില്‍ തിരക്കേറിയ കിഴക്കേകോട്ട ജങ്ഷനില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.
ജങ്ഷനില്‍ പലചരക്ക് സ്റ്റേഷനറി മൊത്തക്കച്ചവടം നടത്തുന്ന ഷാജു വര്‍ഗീസിന്റെ പണമടങ്ങിയ ബാഗാണ് കവര്‍ന്നത്. രാവിലെ കട തുറക്കാനായി പണമടങ്ങിയ ബാഗ് നിലത്ത് വച്ചപ്പോള്‍ അമ്പത് വയസ്സിനടുത്ത് പ്രായം തോന്നിക്കുന്നയാള്‍ ബാഗ് എടുത്ത് ഓടി മറയുകയും എറണാകുളം ഭാഗത്തേക്കുള്ള ബസ്സില്‍ കയറി പോയതായുമാണ് ലഭിച്ച സൂചന. സിസിടിവി കാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെങ്കിലും പ്രതിയെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. തൃപ്പൂണിത്തുറ സിഐ ബിജു പൈലോസിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.
Next Story

RELATED STORIES

Share it