ernakulam local

പട്ടാപ്പകല്‍ ജ്വല്ലറിയില്‍ തട്ടിപ്പ്; മൂന്ന് പവന്റെ സ്വര്‍ണം മോഷ്ടിച്ചു

ആലുവ: നഗരമധ്യത്തിലെ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ തട്ടിപ്പ് നടത്തി മൂന്ന് പവന്റെ സ്വര്‍ണം മോഷ്ടിച്ചു. ആലുവ ബാങ്ക് കവല മാര്‍ക്കറ്റ് റോഡിലെ ന്യൂരംഗ് ജ്വല്ലറിയിലാണ് കഴിഞ്ഞ ദിവസം തട്ടിപ്പ് നടന്നത്.
ജ്വല്ലറി ഉടമ സ്ഥലത്തില്ലാതിരുന്ന സമയം നോക്കിയായിരുന്നു തട്ടിപ്പ്. രണ്ടാഴ്ച മുമ്പ് മാത്രം കടയില്‍ സെയില്‍സ്മാനായി ജോലിക്കെത്തിയ യുവാവിനോട്, കടയിലെത്തിയ അപരിചിതനായ ആള്‍ കടയുടമയുടെ പേര് പറഞ്ഞശേഷം ഞാന്‍ ഫോണില്‍ വിളിച്ചറിയിച്ചതനുസരിച്ച് കുട്ടിവള വേണമെന്നാവശ്യപ്പെട്ടു. കുട്ടിവള തൂക്കിനോക്കുന്നതിനിടെ കടയുടമയെ ഫോണില്‍ വിളിക്കാന്‍ ഇയാള്‍ സെയില്‍സ്മാനോട് ആവശ്യപ്പെട്ടു.
ഇതുപ്രകാരം ഉടമയെ വിളിച്ച് ഫോണ്‍ അജ്ഞാതന് നല്‍കുകയും പരിചയക്കാരനെപ്പോലെ സംസാരിച്ച ശേഷം കുട്ടിവള ഇവിടെ ഇരിക്കട്ടെയെന്നും മൂന്നുപവന്റെ ഒരു മാല തരാന്‍ കടയുടമ ഫോണില്‍ പറഞ്ഞതായും അറിയിച്ച്, ഇയാള്‍ 3 പവന്‍ സ്വര്‍ണം ഒരാളെ കാണിച്ച് ഉടന്‍ വരാമെന്നറിയിച്ച് മാലയുമായി മുങ്ങുകയായിരുന്നു. ഏറെ വൈകി കടയുടമ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
പിന്നീട് നടത്തിയ അന്വേഷണത്തില്‍ കുന്നുകര, മാഞ്ഞാലി, പറവൂര്‍ തുടങ്ങിയ ഭാഗങ്ങളില്‍ ഇയാള്‍ ഇത്തരത്തില്‍ ഏറെ തട്ടിപ്പ് നടത്തിയതായി വ്യക്തമായിട്ടുണ്ട്. കടയുടമ ആലുവ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it