Idukki local

പട്ടാപ്പകല്‍ ജീപ്പ് മോഷണം; യുവാവ് പിടിയില്‍

തൊടുപുഴ: പട്ടാപ്പകല്‍ ജീപ്പ് മോഷ്ടിച്ച തൊടുപുഴ പോലിസ് പിടികൂടി. കാഞ്ഞിരപ്പള്ളി പള്ളിപ്പടി പാറയ്ക്കല്‍ അജ്മല്‍(28) ആണ് അറസ്റ്റിലായത്. പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ മണക്കാട് ഷൈന്‍ ഗ്രാഫിക്‌സ് നടത്തുന്ന വെള്ളിയാമറ്റം സ്വദേശി തോമസിന്റെ 7000 രൂപ വില വരുന്ന മൊബൈല്‍ ഫോണും മോഷ്ടിച്ചതായി മൊഴി നല്‍കി.
കഴിഞ്ഞ ദിവസം രാവിലെ 8.15നു തൊടുപുഴ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപമുള്ള പേ അന്‍ഡ് പാര്‍ക്കില്‍ നിന്നാണ് വാഹനം മോഷണം പോയത്.തൊടുപുഴയില്‍ ആമറോണ്‍ എന്ന കട നടത്തുന്ന ആലപ്പുഴ സ്വദേശിയുടെ ജീപ്പായിരുന്നു ഇത്.
പാര്‍ക്ക് ചെയ്യുമ്പോള്‍ വാഹനത്തിന്റെ താക്കോലും ഇവിടെ ഏല്‍പിച്ചിരുന്നു. ആമറോണിലെ സ്റ്റാഫാണ് എന്നു പാര്‍ക്കിങ് സ്ഥാപനത്തിന്റെ ആളുകളെ വിശ്വസിപ്പിച്ച് താക്കോല്‍ കൈക്കലാക്കുകയായിരുന്നു.ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലിസ് ആന്വേഷണം ആരംഭിച്ചത്.
മോഷണം പോയ ജീപ്പ് പുറപ്പുഴയില്‍ നിന്നും മോഷണം നടന്ന ദിവസം തന്നെ ഒളിപ്പിച്ച നിലയില്‍ പോലിസ് കണ്ടെടുത്തു.
തൊടുപുഴ ഡിവൈഎസ്പി ജോണ്‍സണ്‍ ജോസഫിന്റെ നിര്‍ദേശ പ്രകാരം തൊടുപുഴ സി.ഐ. ഇ പി റെജി, ഡിവൈഎസ്പിയുടെ ഷാഡോ ടീം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Next Story

RELATED STORIES

Share it