Pathanamthitta local

പട്ടാപ്പകല്‍ അധ്യാപികയുടെ ബാഗ് കവര്‍ന്ന രണ്ട് യുവാക്കള്‍ പിടിയില്‍



പത്തനംതിട്ട: പട്ടാപ്പകല്‍ അധ്യാപികയുടെ ബാഗ് കവര്‍ന്ന രണ്ടുയുവാക്കള്‍ പിടിയില്‍. പത്തനംതിട്ട പേട്ട തൈക്കാവില്‍ വീട്ടില്‍ മുഹമ്മദ് റഫീക്ക്, പേട്ട തൈക്കാവില്‍ വീട്ടില്‍ ഷമീര്‍ എന്നിവരെയാണ്  ജില്ലാ പോലിസ് മേധാവിയുടെ ഷാഡോ പോലിസ് പിടികൂടിയത്. മലയാലപ്പുഴ വൃന്ദാവനത്തില്‍ വീട്ടില്‍ അനില്‍ കുമാറിന്റെ  ഭാര്യയും  മലയാലപ്പുഴ ഗവ. സ്‌കൂള്‍ അധ്യാപികയുമായ ബിന്ദുമോളുടെ ബാഗാണ് കഴിഞ്ഞദിവസം രാവിലെ 11ഓടെ തൈക്കാവ് റോഡില്‍ വച്ച്്് തട്ടിയെടുത്തത്. ബിന്ദുമോള്‍ പത്തനംതിട്ട പഴയ ബസ് സ്റ്റാന്റ്് വഴി തൈക്കാവ് റോഡില്‍കൂടി സ്‌കൂട്ടര്‍ ഓടിച്ചു പോവുമ്പോള്‍  എതിരേ അതിവേഗതയില്‍ ബൈക്കില്‍ വന്ന ഹെല്‍മെറ്റ് ധരിച്ച രണ്ടുപേര്‍  ഇടിച്ചു വീഴ്ത്താന്‍ ശ്രമിക്കുകയും ഇതിനിടയില്‍ ശ്രദ്ധ തെറ്റിച്ചുസ്‌കൂട്ടറിന്റെ് പുറകില്‍ ഉള്ള ഹുക്കില്‍ തൂക്കിയിട്ടിരുന്ന  സ്വര്‍ണവും പണവും എംടിഎം  എന്നിവ അടങ്ങിയ ബാഗ് കൈക്കലാക്കി കടന്നു കളയുകയായിരുന്നു. കുറച്ചുകൂടി മുമ്പോട്ടു പോയ അധ്യാപിക സംശയം തോന്നി പരിശോധിച്ചപ്പോള്‍ ബാഗ് നഷ്ടപെട്ടതായി മനസ്സിലാക്കി വന്ന വഴി തിരിച്ചു പോയെങ്കിലും ബാഗ് കണ്ടെത്താനായില്ല. തുടര്‍ന്ന് പത്തനംതിട്ട ഡിവൈഎസ്പിക്ക്് പരാതി കൊടുക്കുകയും ചെയ്തു. കുറച്ചു സമയം കഴിഞ്ഞു  അധ്യാപികയുടെ സുഹൃത്തിന്റെ മൊബൈല്‍ ഫോണിലേക്ക് അധ്യാപികയുടെ നഷ്ടപെട്ടുപോയ  മൊബൈല്‍ ഫോണില്‍ നിന്നും വിളി വരികയും ഒരു  ബാഗ് കളഞ്ഞുകിട്ടിയെന്നു  പറഞ്ഞു. അധ്യാപിക നില്‍ക്കുന്ന സ്ഥലം ചോദിച്ച് മനസ്സിലാക്കി ബാഗ് ഏല്‍പിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 1 പവന്‍ സ്വര്‍ണവും 4000 രൂപയും  നഷ്ടപെട്ടതായി കണ്ടെത്തി.സ്ഥലത്ത് എത്തിയ ഷാഡോ പോലിസ്  ബാഗ് തിരിച്ചു കൊണ്ട് വന്നവരെ ചോദ്യം ചെയ്തതില്‍ അവര്‍ കളഞ്ഞു കിട്ടിയതാണ് എന്നതില്‍ ഏതാനും മണിക്കൂറുകള്‍ ഉറച്ചുനിന്നു.  സിസിടിവി ഉള്‍പ്പെടെയുള്ള തെളിവുകള്‍  നിരത്തിയപ്പോള്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ്് ചെയ്തു.
Next Story

RELATED STORIES

Share it