പട്ടാപകല്‍ യുവാവിനെ നടുറോഡില്‍ വെട്ടികൊന്നു
BY midhuna mi.ptk25 May 2017 2:05 PM GMT
X
midhuna mi.ptk25 May 2017 2:05 PM GMT
കടപ്പ:പട്ടാപകല്‍ യുവാവിനെ നടുറോഡില്‍ വെട്ടികൊന്നു. ആന്ധ്രപ്രദേശിലെ കടപ്പയിലാണ് സംഭവം. മാരുതി റെഡ്ഡി(32)ആണ് കൊല്ലപ്പെട്ടത്. രണ്ട് പേര് ചേര്‍ന്ന് വടിവാള്‍ ഉപയോഗിച്ച് യുവാവിനെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. തിരക്കേറിയ റോഡില്‍ ജനങ്ങള്‍ നോക്കിനില്‍ക്കെയാണ് അക്രമികള്‍ യുവാവിനെ കൊലപ്പെടുത്തിയത്. എന്നാല്‍ സംഭവം കണ്ടുനിന്നവരാരും ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ചില്ല. പലരും മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് സിസി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
കോടതിയിലേക്ക് പോകും വഴി പുറകെ വന്ന രണ്ട് പേര് മാരുതി റെഡ്ഡിയെ ആക്രമിക്കുകയായിരുന്നു. ഇവരില്‍ നിന്നും രക്ഷപെടാന്‍ റെഡ്ഡി ഒരു ഓട്ടോറിക്ഷയില്‍ കയറിയെങ്കിലും അക്രമികള്‍ ഇയാളെ ഓട്ടോറിക്ഷയില്‍ നിന്നും വലിച്ച് പുറത്തിട്ടു. തുടര്‍ന്ന് അക്രമികളില്‍ ഒരാള്‍ റെഡ്ഡിയെ പിടിച്ചുനിര്‍ത്തുകയും മറ്റേയാള്‍ വടിവാളുപയോഗിച്ച് വെട്ടുകയുമായിരുന്നു.
സംഭവശേഷം അക്രമികള്‍ പോലീസില്‍ കീഴടങ്ങി. ഇവര്‍ സഹോദരങ്ങളാണെന്നാണ് കരുതുന്നത്. ഇവരുടെ ബന്ധുവായ സ്ത്രീയുമായി മാരുതി റെഡ്ഡിക്ക് ബന്ധമുണ്ടായതാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.
https://youtu.be/dv4FxL7ZKNs
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT