kasaragod local

പട്ടയവിതരണത്തില്‍ പക്ഷപാതമെന്ന് : ഗുണഭോക്താക്കള്‍ അസൈന്‍മെന്റ് യോഗ ഹാളിലേക്ക് തള്ളിക്കയറി



ഉപ്പള: പട്ടയ വിതരണത്തില്‍ പക്ഷപാതപരമായ സമീപനം സ്വീകരിക്കുന്നുവെന്നാരോപിച്ച് മഞ്ചേശ്വരം താലൂക്ക് അസൈന്‍മെന്റ് യോഗ ഹാളിലേക്ക് ഗുണഭോക്താക്കള്‍ തള്ളിക്കയറി. കുമ്പള, പുത്തിഗെ പഞ്ചായത്തുകളിലെ 21ഓളം കുടുംബങ്ങളുടെ പട്ടയവിതരണമാണ് താലൂക്ക്, റവന്യൂ അധികൃതരുടെ അനാസ്ഥമൂലം ഗുണഭോക്താക്കള്‍ക്ക് ലഭിക്കാതെപോയതെന്ന് നാട്ടുകാര്‍ പറഞ്ഞു. 2016 ജനുവരി 16ന് നടന്ന ലാന്റ്് അസൈന്‍മെന്റ് കമ്മിറ്റി 21 കുടുംബങ്ങളുടെ അസൈമെന്റ് ഫയല്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഇതുസംബന്ധിച്ച രേഖകള്‍ താലൂക്കില്‍ നിന്ന് ജില്ലാ കലക്്ടറേറ്റിലേക്ക് അയച്ചില്ല. ഈ ഫയല്‍ അധികൃതരുടെ അനാസ്ഥമൂലം താലൂക്ക് ഓഫിസില്‍ തന്നെ കെട്ടിക്കിടക്കുകയായിരുന്നു. അപേക്ഷ നല്‍കിയ മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കണമെന്നാവശ്യപ്പെട്ട് ഇന്നലെ യോഗം നടന്ന ഹാളിലേക്ക് ഗുണഭോക്താക്കള്‍ തള്ളിക്കയറുകയായിരുന്നു. യോഗത്തില്‍ സംബന്ധിച്ചിരുന്ന പി ബി അബ്ദുര്‍റസാഖ് എംഎല്‍എ ഇടപെട്ടതിനെ തുടര്‍ന്ന് യോഗം നിര്‍ത്തിവെക്കാനും അടുത്തമാസം 20നകം ബന്ധപ്പെട്ട വില്ലേജ് ഓഫിസര്‍മാരെ പങ്കെടുപ്പിച്ച് വീണ്ടും അസൈന്‍മെന്റ് കമ്മിറ്റി യോഗം വിളിച്ചുചേര്‍ക്കാനും ഇതില്‍ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും പട്ടയം നല്‍കാനും നിര്‍ദ്ദേശിക്കുകയായിരുന്നു. പുത്തിഗെ പഞ്ചായത്തംഗം ഇ കെ മുഹമ്മദ്, പൊതുപ്രവര്‍ത്തകന്‍ സത്താര്‍ ആരിക്കാടി എന്നിവരുടെ നേതൃത്വത്തിലാണ് ഗുണഭോക്താക്കള്‍ യോഗ ഹാളിലേക്ക് തള്ളിക്കയറിയത്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്‌റഫ്, തഹസില്‍ദാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സ ംബന്ധിച്ചു.
Next Story

RELATED STORIES

Share it