kasaragod local

പട്ടയമേള : മുഴുവന്‍ പേര്‍ക്കും ഒരാഴ്ചയ്ക്കുള്ളില്‍ ഭൂമി ലഭിച്ചെന്ന് ഉറപ്പുവരുത്തും



കാഞ്ഞങ്ങാട്: കാലാകാലങ്ങളായി നടക്കുന്ന പട്ടയ മേളകള്‍ പ്രഹസനമാകാറുണ്ടെന്നും പട്ടയം ലഭിച്ചവര്‍ക്ക് ഭൂമി ലഭിക്കാത്ത നിരവധി പരാതികളുണ്ടെന്നും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. പട്ടയം അനുവദിച്ച മുഴുവന്‍ കുടുംബങ്ങള്‍ക്കും അത് ലഭിച്ചുവെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ ഭരണകൂടം സമയബന്ധിതമായി ഒരാഴ്ചക്കകം റിപോര്‍ട്ട് ലഭ്യമാക്കണമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.  കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച പട്ടയമേള ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ വിതരണം ചെയ്ത 2247 പട്ടയങ്ങളില്‍ ഒരെണ്ണമെങ്കിലും ലഭിച്ചില്ലെന്ന പരാതിയുണ്ടായാല്‍ അത് സര്‍ക്കാരിന് ദോഷമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കൃഷിഭൂമി കൃഷിക്കാരനെന്ന നിയമം നിലവില്‍ വന്നിട്ടും ഒരുസെന്റ് ഭൂമിപോലുമില്ലാത്ത ജനങ്ങള്‍ ഇപ്പോഴും കേരളത്തിലുണ്ടെന്നത് വേദനാജനകമാണ്. ഒരേക്കറില്‍ കുറവ് ഭൂമി വര്‍ഷങ്ങളായി കൈവശം വച്ചവര്‍ക്ക് നിയമ പരിരക്ഷ ഉറപ്പുവരുത്തി  നല്‍കാനാണ്  ഉദ്ദേശമെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it