Idukki local

പട്ടയം: കേരളാ കോണ്‍ഗ്രസ് (എം) കര്‍ഷക മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി



കട്ടപ്പന: പത്തുചെയിന്‍ മേഖലയില്‍ ജണ്ടയ്ക്ക് പുറത്തുള്ള മുഴുവന്‍ കര്‍ഷകരുടേയും കൈവശ ഭൂമിക്ക് പട്ടയം നല്‍കണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ റോഷി അഗസ്റ്റിന്‍ എംഎല്‍എയും പാര്‍ട്ടി ജില്ലാ പ്രസിഡന്റ് പ്രഫ. എം ജെ ജേക്കബും നയിച്ച കര്‍ഷക മാര്‍ച്ച് കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ചായി മാറി. പത്തുചെയിന്‍ മേഖലയില്‍ പട്ടയം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്നും മൂന്ന് ചെയിന്‍ വിട്ട് പട്ടയം നല്‍കുന്നത് അര്‍ഹരായ ഒട്ടേറെ കര്‍ഷകരെ പ്രതിസന്ധിയിലാക്കുമെന്നും റോഷി അഗസ്റ്റിന്‍ എംഎല്‍എ പറഞ്ഞു. മൂന്ന് ചെയിന്‍ പ്രദേശത്ത് മാത്രമായി ഉപ്പുതറ, കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍ പഞ്ചായത്തുകളിലായി 2800ലധികം ഹെക്ടര്‍ സ്ഥലമാണുള്ളത്. ഇതോടൊപ്പം ജനവാസ കേന്ദ്രങ്ങളും കൃഷിഭൂമിയും കൂടുതലായുള്ളതും മൂന്ന് ചെയിന്‍ മേഖലകളിലാണെന്നും എംഎല്‍എ പറഞ്ഞു.
Next Story

RELATED STORIES

Share it