Azhchavattam

പട്ടം



  • ഭാസ്‌കരന്‍ അരയാല


ഞാന്‍,
നനഞ്ഞുപോയൊരു
പട്ടം.
ചരടുപൊട്ടി ആരോ
ഉപേക്ഷിച്ച
നിറംമങ്ങിപ്പട്ടം.
കാറ്റത്ത് എത്ര
ഇളകാന്‍ ശ്രമിച്ചിട്ടും
ഉടലിനെ അമര്‍ത്തിപ്പിടിച്ച്
നനവിന്റെ ഭാരം.
നനുത്ത മേഘങ്ങളില്‍
കണ്ണുനട്ട്
കിടക്കുമ്പോള്‍
തിരകളില്‍ ഞാനറിയുന്നു
കടലിന്റെ രോഷം.
ഉയരങ്ങളിലെ ഉന്മാദക്കുതിപ്പില്‍
നശ്വരതയെ മറന്നവന്‍
നനഞ്ഞ പൂഴിമണ്ണില്‍
ശൂരത്വം തളര്‍ന്ന്
വെറുതെകിടക്കുന്നു.
എന്റെ കരുത്തായിരുന്ന
ചിറക് ആരോ അരിഞ്ഞിരിക്കുന്നു.
എനിക്ക് ഊക്കായിരുന്ന വാലും
ആരോ മുറിച്ചിരിക്കുന്നു.
കളിപ്പിള്ളേര്‍ വന്നെന്റെ
നട്ടെല്ലും ഊരിയെടുത്തു!
ഇപ്പോള്‍ ഞാന്‍
അസ്തിത്വമില്ലാത്ത
വെറുമൊരു കടലാസുതുണ്ട്!
Next Story

RELATED STORIES

Share it