kannur local

പടുവിലായിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ഓട്ടോ കത്തിച്ചു

കൂത്തുപറമ്പ്: സിപിഎം-ആര്‍എസ്എസ് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പടുവിലായി മേഖലയില്‍ ഗുഡ്‌സ് ഓട്ടോ തീവച്ചുനശിപ്പിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പടുവിലായിയിലെ കരിന്റകത്ത് വീട്ടില്‍ കെ പി സുമേഷിന്റെ ഗുഡ്‌സ് ഓട്ടോയാണ് തീവച്ച് നശിപ്പിച്ചത്. സുമേഷിന്റെ ബന്ധു വാളാങ്കിച്ചാലിലെ പ്രമോദന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടതായിരുന്നു. ഇന്നലെ പുലര്‍ച്ചെ ഗ്ലാസ് പൊട്ടുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും അക്രമിസംഘം രക്ഷപ്പെട്ടു. വിവരമറിഞ്ഞ് കൂത്തുപറമ്പ് സിഐ കെ പ്രേംസദനും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ഓട്ടോ കത്തിച്ചതില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ്-ബിജെപി സംഘടനകളുടെ ആഭിമുഖ്യത്തില്‍ വാളാങ്കിച്ചാലില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
ബിജെപി ധര്‍മടം മണ്ഡലം പ്രസിഡന്റ് ആര്‍ കെ ഗിരിധരന്‍, സെക്രട്ടറി ഹരീഷ്ബാബു, ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹക് കെ വി സജേഷ്, സുധീര്‍ ചമ്പാട് സംസാരിച്ചു.
കുറച്ചു ദിവസങ്ങളിലായി പടുവിലായി മേഖലയില്‍ അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. സിപിഎം അനുഭാവി പി കെ രാജുവിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോ തീവച്ച് നശിപ്പിക്കുകയും മൂന്നു ബിജെപി പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പടുവിലായി ക്ഷേത്രത്തിന് സമീപത്തെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നിന്നും ബോംബ് നിര്‍മാണ സാമഗ്രികള്‍ പിടികൂടിയത്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് പോലീസ് ക്യാംപ് ചെയ്യുന്നുണ്ട്.
Next Story

RELATED STORIES

Share it