പടിഞ്ഞാറന്‍ ജനാധിപത്യം കയറ്റുമതി ചെയ്യുന്നതിനെ വിമര്‍ശിച്ച് പോപ്പ്

റോം: ഇറാഖ്, ലിബിയ അടക്കമുള്ള രാജ്യങ്ങളിലെ തദ്ദേശീയ രാഷ്ട്രീയ സംസ്‌കാരത്തെ അംഗീകരിക്കാതെ പടിഞ്ഞാറന്‍ ജനാധിപത്യം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിന് പാശ്ചാത്യരാജ്യങ്ങളെ വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ.

ശക്തമായ അധികാരഘടനയുണ്ടായിരുന്ന രാജ്യങ്ങളിലേക്ക് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ കയറ്റുമതി ചെയ്യുന്ന പാശ്ചാത്യ ജനാധിപത്യ മാതൃക ചോദ്യം ചെയ്യേണ്ടതുണ്ട്. ലിബിയയും ഇറാഖും അടക്കമുള്ള രാജ്യങ്ങളില്‍ ജനാധിപത്യത്തിന്റെ വ്യത്യസ്ത ഘടനകള്‍ നിലനിന്നിരുന്നു. അത്തരം സംസ്‌കാരങ്ങളെ കണക്കിലെടുക്കാതെ മുന്നോട്ടുപോവാനാവില്ലെന്നും പോപ്പ് പറയുന്നു.
അഭയാര്‍ഥികളെ മെച്ചപ്പെട്ട രീതിയില്‍ ഉള്‍ക്കൊള്ളാന്‍ യൂറോപ്പ് തയ്യാറാവണമെന്നും ലണ്ടനില്‍ മുസ്‌ലിം മേയര്‍ അധികാരത്തിലെത്തിയത് പ്രശംസനീയമാണെന്നും ഫ്രാന്‍സിലെ റോമന്‍ കാത്തലിക് പത്രം ലാ ക്രോയിക്‌സിനു നല്‍കിയ അഭിമുഖത്തില്‍ പോപ്പ് പറഞ്ഞു. അഭയാര്‍ഥികളെ ഒറ്റപ്പെടുത്തുന്നത് തെറ്റു മാത്രമല്ല, ഭീകരതയ്‌ക്കെതിരായ പോരാട്ടത്തെ വഴിതിരിച്ചു വിടുന്ന നടപടി കൂടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it